29.4 C
Kollam
Monday 9th November, 2026 | 10:46:55 AM
Home News Breaking News പെട്രോളിൽ അമിത എഥനോൾ: കേരളത്തിലെ പമ്പുകളിൽ ഇന്ന് മിന്നൽ പരിശോധന

പെട്രോളിൽ അമിത എഥനോൾ: കേരളത്തിലെ പമ്പുകളിൽ ഇന്ന് മിന്നൽ പരിശോധന

Advertisement

തിരുവനന്തപുരം: പെട്രോളിൽ അനുവദനീയ അളവിൽക്കൂടുതൽ എഥനോൾ ഉണ്ടോയെന്ന് കണ്ടെത്താൻ സംസ്ഥാനത്ത് വ്യത്യസ്തസ്ഥലങ്ങളിലെ പമ്പുകളിൽ ഇന്നു പരിശോധന നടത്തും. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷനാണ് പരിശോധന നടത്തുക.

ഉത്തരമലബാർ, മലബാർ, മധ്യകേരളം, തെക്കൻ കേരളം എന്നിങ്ങനെ തിരിച്ചാണ് പരിശോധന. അതേസമയം, ഏതൊക്കെ പമ്പുകളിലായിരിക്കും പരിശോധനയെന്ന് മുൻകൂട്ടി അറിയിക്കില്ല. ഒരു പമ്പിൽനിന്ന് ആറു ‌സാംപിൾ ശേഖരിക്കും. സംസ്ഥാന ഫൊറൻസിക് ലാബിലായിരിക്കും പരിശോധന. ഒപ്പം എണ്ണക്കമ്പനികളുടെ ലാബുകളിലേക്കും നൽകും.

മന്ത്രി അനൂപ് ജേക്കബ് മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചാണ് പരിശോധനയ്ക്ക് തീരുമാനമെടുത്തത്. അളവ് കൂടുതലുണ്ടെന്നു കണ്ടാൽ കർശനനടപടി സ്വീകരിക്കുമെന്ന നിലപാടിലാണ് സർക്കാർ. കണ്ണൂരിലെ ചില പമ്പുകളിൽനിന്ന് ശനിയാഴ്ച ശേഖരിച്ച സാംപിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

അതേസമയം, പെ​ട്രോ​ളി​ൽ അ​നു​വ​ദ​നീ​യ അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ ക​ർ​ണാ​ട​ക​യി​ലെ 67 കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​ട്രോ​ൾ സാം​പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ അറിയിച്ചിരുന്നു. ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ​ക്ക് എ​ൻ​ജി​നു​ക​ൾ​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യ​താ​യും മൈ​ലേ​ജ് കു​റ​യു​ന്ന​താ​യും പ​രാ​തി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ഥ​നോ​ൾ വി​ഷ​യ​ത്തി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​കി​ല്ലെ​ന്ന് ശി​വ​കു​മാ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പെ​ട്രോ​ളി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തു​ന്ന​തി​ന്‍റെ പ​രി​ധി 31 ശ​ത​മാ​നം വ​രെ എ​ത്തി​യെ​ന്ന ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ആ​രോ​പ​ണം കേ​ന്ദ്ര സ​ർ​ക്കാ​രും എ​ണ്ണ​ക്ക​ന്പ​നി​ക​ളും നി​ഷേ​ധി​ച്ചി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here