ശ്രീകാര്യം അഭിരാം കൊലക്കേസിൽ രണ്ടാം പ്രതി ഉമറിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാടകീയ രംഗങ്ങൾ.
തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ ഉമർ സംഭവസ്ഥലത്ത് താൻ വന്നിട്ടേ ഇല്ലെന്നും അഭിറാമിനെ അറിയില്ലെന്നും പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിയാക്കിയതെന്നും ഉമർ വ്യക്തമാക്കി. നിർണായക തെളിവുകൾ ലഭിക്കാത്തതിനാൽ തെളിവെടുപ്പ് നാളെയും തുടരും.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ രണ്ടാം പ്രതി ഉമറിനെ ഇന്ന് വൈകിട്ടോടെയാണ് കൊലപാതകം നടന്ന പാങ്ങപ്പാറയിലെ കാടു മൂടിയ പ്രദേശത്ത് എത്തിച്ചത്. കൊല്ലപ്പെട്ട അഭിരാമിന്റെ മൊബൈൽഫോണും , കൊലപാതകത്തിൽ ഉപയോഗിച്ച ബെൽറ്റും കണ്ടെത്തുന്നതിനായിയായിരുന്നു തെളിവെടുപ്പ്. എന്നാൽ തെളിവെടുപ്പിനിടെ അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
അഭിരാമിന്റെ മൃതദേഹം ലഭിച്ച സ്ഥലത്തും, ഫോണും ബെൽറ്റും വലിച്ചെറിഞ്ഞു എന്ന് പറയപ്പെടുന്ന സ്ഥലത്തും പോലീസ് ഇന്നും പരിശോധന നടത്തി. കേസിൽ നിർണായക തെളിവുകൾ കൂടിയായ ഇവ രണ്ടും ഇന്നും കണ്ടെത്താനായില്ല. രണ്ടും മൂന്നും പ്രതികളായ ഉമ്മർ അനന്ത എന്നിവരുടെ കസ്റ്റഡികാലാവതി നാളെ അവസാനിക്കാനിരിക്കെ വീണ്ടും തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. അതേസമയം ഉമറിന്റെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. ആദ്യഘട്ടത്തിൽ കേസിൽ ഒന്നാം പ്രതിയായ പതിനേഴുകാരൻ നൽകിയ മൊഴിയും ഉമറിന്റെ മൊഴിയും പരസ്പരം ഒത്തുചേരുന്നതല്ല. കേസിൽ നിന്നും രക്ഷപ്പെടാൻ പ്രതികൾ ഇരുവരും ആസൂത്രിതമായി തയ്യാറാക്കിയ മൊഴിയെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അതേസമയം ഇന്ന് രണ്ട് പ്രതികളെ കൂടെ കസ്റ്റഡിയിൽ വാങ്ങും. ഒന്നാം പ്രതിയായ 17 കാരനെയും നാലാം പ്രതി ഉമറിൻ്റെ പെൺ സുഹൃത്ത് ആക്കുളം സ്വദേശി ഐശ്വര്യയെയുമാണ് ഇന്ന് കസ്റ്റഡിയിൽ വാങ്ങുക. കഴിഞ്ഞ ദിവസങ്ങളിൽ കസ്റ്റഡിയിലായിരുന്ന രണ്ടാം പ്രതി ഉമറിനെയും മൂന്നാം പ്രതി മണക്കാട് സ്വദേശി അനന്തയെയും കോടതിയിൽ ഹാജരാക്കും. ഇവരുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും. ഇവരെ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു.
ഇന്ന് മറ്റ് രണ്ട് പ്രതികളെ കൂടെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം ഇവരിൽ നിന്ന് കേസിന് നിർണായകമായ തെളിവുകൾ കണ്ടെത്താൻ സാധിക്കും എന്നാണ് പോലീസ് കരുതുന്നത്.



























