കണ്ണൂർ. തയ്യിലിൽ വീട്ടിൽ നിന്ന് 22 പവനോളം സ്വർണം കവർന്ന സംഭവത്തിൽ
മോഷണം പോയ സ്വർണത്തിൽ 15 പവനോളം കണ്ടെത്തി. വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിലായിരുന്നു സ്വർണം. കണ്ടെത്തിയ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു
തയ്യിൽ സ്വദേശി പ്രസന്നയുടെ വീട്ടിൽ നിന്നാണ് 22 പവനോളം സ്വർണം നഷ്ടമായത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന
അഞ്ച് പവന്റെ മാല, നാല് പവന്റെ വള,
മൂന്നര പവനോളം വരുന്ന നെക്ലേസ് ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് കാണാതായത്. ശനിയാഴ്ച വൈകിട്ട് അലമാര തുറന്നപ്പോഴാണ് സ്വർണം നഷ്ടമായ വിവരം വീട്ടുകാർ അറിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു.
ഇതിനിടയിലാണ് വീടിന്റെ ഗേറ്റിൽ സഞ്ചിയിലാക്കി തൂക്കിയ നിലയിൽ ഇന്ന് 15 പവനോളം സ്വർണം കണ്ടെത്തിയത്.
വീട്ടുകാർ പുറത്തുപോയ സമയത്തായിരുന്നു സംഭവം.
കണ്ടെത്തിയ സ്വർണം പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിൽ മോഷണം നടന്നതിന്റെ അടയാളങ്ങളൊന്നും
നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. അലമാരയുടെ മറ്റൊരു അറയിലെ സ്വർണവും നഷ്ടമായിരുന്നില്ല. സ്വർണം ഗേറ്റിൽ ആരാണ് തൂക്കിയതെന്നതടക്കം സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.


































