26.7 C
Kollam
Friday 25th September, 2026 | 11:40:54 PM
Home News Breaking News ചെറുതുരുത്തിയിൽ പോലീസിനെ വാഹനം ഇടിച്ച് കൊല്ലാൻ ഗുണ്ടകളുടെ ശ്രമം, ഉദ്യോഗസ്ഥന് പരിക്ക്

ചെറുതുരുത്തിയിൽ പോലീസിനെ വാഹനം ഇടിച്ച് കൊല്ലാൻ ഗുണ്ടകളുടെ ശ്രമം, ഉദ്യോഗസ്ഥന് പരിക്ക്

തൃശൂർ. ചെറുതുരുത്തിയിൽ പോലീസിനെ വാഹനം ഇടിച്ച് കൊല്ലാൻ ഗുണ്ടകളുടെ ശ്രമം. ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്ക്. ചെറുതുരുത്തി പോലീസ് സ്റ്റേഷൻ ജിഎസ് സി പിഒ  വിനീതിനാണ് ആണ് പരിക്കേറ്റത്. 


വെട്ടിക്കാട്ടിരി പാളയംകോട്ടക്കാരൻ വീട്ടിൽ ബൈജുവിന്റെ മകൻ റജീബും ഇയാളുടെ കൂട്ടാളി ആയ കണ്ടാൽ അറിയാവുന്ന ഒരാളും കൂടിയാണ് പോലീസ് ഉദ്യോഗസ്ഥരെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിച്ചത്.ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. ചെറുതുരുത്തി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ വാറണ്ട് പ്രതിയായ റജീബിനെ പറ്റി അന്വേഷിക്കാൻ ഇയാളുടെ കലാമണ്ഡലത്തിന് സമീപമുള്ള വീട്ടിലെത്തിയതായിരുന്നു പോലീസ് ഉദ്യോഗസ്ഥർ. ഇതേസമയം വീടിന് എതിർവശത്തുള്ള വഴിയിൽ നിർത്തിയിട്ടിരുന്ന ഥാർ ജീപ്പിൽ ഇരിക്കുകയായിരുന്ന പ്രതി റജീബ് കൂട്ടാളിയോട് പൊലീസുകാരെ കൊല്ലാൻ ആഹ്വാനം ചെയ്യുകയും,, ഇതുകേട്ട കൂട്ടാളി ജീപ്പ് വളരെ വേഗത്തിൽ റിവേഴ്സ് എടുത്ത് വാഹനത്തിന് പിന്നിൽ നിൽക്കുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥനായ വിനീതിനെ ഇടിച്ച് തെറിപ്പിക്കുകയും ആയിരുന്നു.

അപകടത്തിൽ വിനീതിൻ്റെ കൈവിരലിനും, നട്ടെല്ലിനും പരിക്കേറ്റു.  പ്രതികൾ വീണ്ടും വാഹനം പുറകോട്ട് എടുത്ത് പിന്നിൽ ഉണ്ടായിരുന്ന പോലീസ് ജീപ്പിൽ മൂന്ന് തവണ ഇടിച്ച് നിരക്കി നീക്കിയതിൽ പോലീസ് ജീപ്പിന്റെ വലതുവശത്തെ ഹെഡ് ലൈറ്റിനും, മുൻവശത്ത് പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടറും സംഘവും ജീപ്പ് നിർത്തുവാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഇവർക്ക് നേരെ ആക്രോശിച്ച് അമിതവേഗതയിൽ വാഹനമോടിച്ച് രക്ഷപ്പെട്ട് പോവുകുകയായിരുന്നു. തുടർന്ന്നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here