Advertisement
ശൂരനാട്. ബൈക്ക് ഇടിച്ചു ചികില്‍സയിലിരുന്ന റിട്ട അധ്യാപകന്‍ മരിച്ചു.കുമരഞ്ചിറ മഹിമയില്‍മധുകുമാര്‍(70)ആണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 23ന് രാത്രി എട്ടിന് കുമരഞ്ചിറ പതാരം റോഡ് സൈഡില്‍ നില്‍ക്കവേ അമിതവേഗത്തില്‍വന്ന ബൈക്ക് ഇടിച്ചാണ് അപകടം. തലക്കും ശരീരത്തും ഗുരുതരമായ പരുക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലും ചികില്‍സയില്‍ ആയിരുന്നു.
കിടങ്ങയം എസ്എന്‍ഡിപിശാഖ മുന്‍ പ്രസിഡന്‌റ് ആയിരുന്നു. ഭാര്യ. പരേതയായ ആര്യാദേവി. മക്കള്‍. മഹിമ,മധുശങ്കര്‍. മരുമകന്‍. അനൂപ്(എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ)
































