28.3 C
Kollam
Monday 9th November, 2026 | 07:58:13 PM
Home News Breaking News തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികളും വാർഡനും മുങ്ങിമരിച്ചു

തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികളും വാർഡനും മുങ്ങിമരിച്ചു

Advertisement

ചെന്നൈ: തമിഴ്നാട്ടിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികളും ഹോസ്റ്റൽ വാർഡനും മുങ്ങിമരിച്ചു. തിരുവണ്ണാമലൈയിലെ സമുദ്രം തടാകത്തിലാണ് അപകടം. സർക്കാർ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന വിജയലക്ഷ്മി, അല്ലി, ഭൂമിക, വള്ളിയമ്മാൾ എന്നിവരും വാർഡൻ തേന്മൊഴിയുമാണ് മരിച്ചത്.

ദീപാവലി അവധി ആഘോഷിക്കാനായാണ് ഇവർ സമീപത്തെ തടാകത്തിലെത്തിയത്. മൂന്നുപേർക്ക് നീന്തൽ അറിയില്ലായിരുന്നുവെന്നാണ് വിവരം. ഒരാൾ വെള്ളത്തിൽ മുങ്ങുന്നത് കണ്ട് രക്ഷിക്കാനായി മറ്റുള്ളവരും തടാകത്തിലിറങ്ങിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസും ഫയർ ആൻഡ് റെസ്ക്യൂ സർവീസും നടത്തിയ തിരച്ചിലിലാണ് അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. മൃതദേഹങ്ങൾ തിരുവണ്ണാമലൈ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here