25.8 C
Kollam
Sunday 8th November, 2026 | 07:30:41 AM
Home News Breaking News യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ മരിച്ച യുവതിയുടെ ഭർത്താവ് അറസ്റ്റിലായി

യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ മരിച്ച യുവതിയുടെ ഭർത്താവ് അറസ്റ്റിലായി

Advertisement

യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ മരിച്ച യുവതിയുടെ ഭർത്താവ് അറസ്റ്റിലായി. ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് യുവതിക്ക് മർദ്ദനമേറ്റതായി കണ്ടെത്തിയത്. മുമ്പ് ലഭിച്ച ആത്മഹത്യാക്കുറിപ്പുകളിലും അന്വേഷണസംഘം സംശയം രേഖപ്പെടുത്തി

തിരുവനന്തപുരം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി ഉൾപ്പെട്ട ആത്മഹത്യപ്രേരണ കേസിൽ വഴിത്തിരിവ്. മരിച്ച പത്തനംതിട്ട കടമ്പനാട് സ്വദേശിയായ യുവതിയുടെ ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട് സ്വദേശി അനിൽകുമാറാണ് അറസ്റ്റിലായത്. സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ആണ് അനിൽ കുമാറിനെ അറസ്റ്റ് ചെയ്തത്. ഇന്ന് കൊല്ലം കോടതിയിൽ ഹാജരാക്കും.


യുവതിയുടെ മരണത്തിൽ എട്ടു മാസം മുൻപ് സുഹൈലിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ സുഹൈൽ ആണ് ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടത്. 35 കാരിക്ക് മരിക്കും മുൻപ് ഭർത്താവിന്റെ മർദ്ദനമേറ്റെന്ന ക്രൈം ബ്രാഞ്ച് ഇപ്പോൾ കണ്ടെത്തി. യുവതിയുടെതായി അന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പുകളിലും ക്രൈം ബ്രാഞ്ച് സംശയം രേഖപ്പെടുത്തി.

പത്തനംതിട്ട കടമ്പനാട് സ്വകാര്യ സ്കൂളിലെ റിസപ്ഷനിസ്റ്റും ജീവനക്കാരിയുമായ യുവതിയെ ഫെബ്രുവരി 14-ന് പുലർച്ചെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വകാര്യ സ്കൂളിൽ സുഹൈലിന്റെ സഹപ്രവർത്തകയായിരുന്നു മരിച്ച 35കാരി. യുവതി എഴുതിയെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലും ഡയറിക്കുറിപ്പിലും സുഹൈൽ അൻസാരിയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.

എന്നാൽ മരണത്തിലേക്കു നയിച്ചത് ഭർത്താവിൻ്റെ ക്രൂര മർദ്ദനമാണെന്ന് ദമ്പതികളുടെ കുട്ടിയുടെ മൊഴിയിൽ നിന്നടക്കം കണ്ടെത്തി. ഇതാണ് ഭർത്താവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ കാരണം

അടൂർ കുന്നത്തൂർ മേഖലയിൽ വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയതാണ് ഈ കേസ് . സുഹൈലിനെതിരെ കേസ് രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു എന്ന് ആക്ഷേപമുയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here