28.3 C
Kollam
Monday 9th November, 2026 | 09:13:35 PM
Home News National വീടിന്റെ മേൽക്കൂര തകർന്നുവീണ് 21 ദിവസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ചു

വീടിന്റെ മേൽക്കൂര തകർന്നുവീണ് 21 ദിവസം പ്രായമുള്ള കുഞ്ഞടക്കം മൂന്നുപേർ മരിച്ചു

Advertisement

കാൺപൂർ: വീടിന്റെ മേൽക്കൂര തകർന്നുവീണ് 21 ദിവസം പ്രായമുള്ള കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. കാൺപൂരിലെ പങ്കി പടാവ് മേഖലയിലാണ് അപകടം. ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങൾ വീടിന്റെ രണ്ട് മുറികളുടെ മേൽക്കൂര തകർന്നുവീണ് അവശിഷ്ടങ്ങൾക്കടിയിൽപ്പെടുകയായിരുന്നു.

വിനോദിനി ശുക്ല (60), മരുമകൾ അൻഷിക ശുക്ല (28), അൻഷികയുടെ 21 ദിവസം പ്രായമുള്ള മകൻ ആരവ് ശുക്ല എന്നിവരാണ് മരിച്ചത്. വിനോദിനിയുടെ മകൻ ഹർഷ് ശുക്ല (32) ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

പഴക്കമേറിയ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് താങ്ങായി പലയിടത്തും മരത്തടികൾ സ്ഥാപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. മേൽക്കൂര പെട്ടെന്ന് തകർന്നുവീണതോടെ ഉറങ്ങിക്കിടന്നവർക്ക് രക്ഷപ്പെടാനായില്ല. കെട്ടിടം തകരുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ നാലുപേരെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

ഹർഷ് ശുക്ല പ്രദേശത്ത് ഇലക്ട്രിക്കൽ സാധനങ്ങളുടെ കട നടത്തിവരികയായിരുന്നുവെന്ന് പങ്കി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ദിനേശ് സിംഗ് പറഞ്ഞു. നാലുവർഷം മുമ്പായിരുന്നു ഇയാളുടെ വിവാഹം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here