ആലപ്പുഴ.സിപിഐഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ശനിയാഴ്ച ആലപ്പുഴയിൽ തുടക്കം കുറിക്കും. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.ജില്ലാ കമ്മിറ്റി അംഗങ്ങൾ മുതൽ 130 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക.ഇന്നും നാളെയുമായി വിഎസ് അച്യുതാനന്ദൻ നഗറിൽ ആണ് യോഗ നടപടികൾ ഉണ്ടാവുക.വിപുലീകൃത കമ്മറ്റിയിൽ ജില്ലാ സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കും.കഴിഞ്ഞദിവസം ചേർന്ന ജില്ലാ കമ്മിറ്റിയിൽ സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള റിപ്പോർട്ടിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
കോഴിക്കോട് നടന്ന സമ്മേളനത്തിന്റെ ആഹ്വാനപ്രകാരമല്ല റിപ്പോർട്ട് എന്നും നവീകരണത്തിന് സ്വയം തിരുത്തലിനോ വേണ്ട ഒരു നിർദ്ദേശവും റിപ്പോർട്ട് ഇല്ല എന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു.ജില്ലയിൽ ചില ഏരിയ കമ്മിറ്റികൾ കേന്ദ്രീകരിച്ച് വിഭാഗീയത ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായ കനത്ത തോൽവിയും സമ്മേളനത്തിൽ ചർച്ചയാകും.പൊതുപ്രകടനം ഒഴിവാക്കിയാവും സമ്മേളനം അവസാനിക്കുക.



































