കണ്ണൂര്‍.ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. പയ്യന്നൂരിൽ ക്ലിനിക്ക് ഉടമ പൊലീസ് അറസ്റ്റിൽ.കാസർകോട് സ്വദേശിയായ യുവതിയുടെ പരാതിയിൽ ഹെൽത്ത് വെൽനസ് ക്ലിനിക്ക് ഉടമ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. ഫിസിയോതെറാപ്പിക്കിടെ ശരത് നമ്പ്യാർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പിന്നീട് ജോലിസ്ഥലത്ത് തിരിച്ചെത്തിയ യുവതി കൗൺസിലിംഗിനിടെയാണ് ദുരനുഭവം തുറന്നുപറഞ്ഞത്. തുടർന്നാണ് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയത്. മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിൽ ശരത് നമ്പ്യാർ നേരത്തെ അറസ്റ്റിലായിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കാര്യം അറിഞ്ഞതിന് പിന്നാലെയാണ്
കാസർകോട് സ്വദേശിയായ യുവതി പരാതി നൽകിയത്.
ശരത് നമ്പ്യാർ വ്യാജ ഫിസിയോ തെറാപ്പിസ്റ്റാണെന്നാണ് അറിയിച്ച് ഫിസിയോതെറാപ്പിസ്റ്റ് അസോസിയേഷഎ
ൻ രംഗത്തെത്തി. ഫിസിയോതെറാപ്പിയുമായി ഇയാൾക്ക് ബന്ധമില്ലെന്നും കേവലം ജിം ട്രെയിനർ മാത്രമാണെന്നും സംഘടന പറയുന്നു.
ഇയാൾക്കെതിരെ നേരത്തെയും പരാതി നൽകിയിരുന്നുവെന്നും
അസോസിയേഷൻ വ്യക്തമാക്കി.



































