26.6 C
Kollam
Monday 21st September, 2026 | 07:22:05 PM
Home News Kerala മകനുമായി ഡോക്ടറെ കാണാൻ എത്തിയ 50 കാരിക്ക് നേരെ ആശുപത്രിയിൽ ലൈംഗികാതിക്രമം

മകനുമായി ഡോക്ടറെ കാണാൻ എത്തിയ 50 കാരിക്ക് നേരെ ആശുപത്രിയിൽ ലൈംഗികാതിക്രമം

പത്തനംതിട്ട. ജനറൽ ആശുപത്രിയിൽ 50 കാരിക്ക് നേരെ ലൈംഗികാതിക്രമം. മകനുമായി ഡോക്ടറെ കാണാൻ എത്തിയ സ്ത്രീയ്ക്ക്‌
നേരെയാണ് 35 വയസ്സ് പ്രായം തോന്നിക്കുന്നയാൾ അതിക്രമം നടത്തിയത്.
സംഭവ ശേഷം ഇറങ്ങി ഓടിയ ആളെ കണ്ടെത്താനായില്ല. ഇയാളെ കണ്ടെത്താൻ സിസിടിവി ഉൾപ്പെടെ ഉള്ളവ പരിശോധിക്കുകയാണ് പോലീസ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഓർത്തോ വിഭാഗത്തിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡോക്ടറെ കാണാൻ നിന്ന 50 കാരിക്ക് നേരെ നഗ്നത പ്രദർശനവും ലൈംഗികാതിക്രമവും നടത്തുക ആയിരുന്നു. 30നും 35നും ഇടയിൽ പ്രായം തോന്നിക്കുന്ന ആളെന്ന് വീട്ടമ്മ പറഞ്ഞു. ഇവർ പ്രതികരിച്ചടോടെ ഇയാൾ ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടുകുയായിരുന്നു.

ഡോക്ടറെ കാണാൻ വരിയിൽ നിന്നിരുന്ന സ്ത്രീയുടെ തൊട്ടു പിന്നിൽ നിന്ന ആളായിരുന്നു ഇയാൾ. ബോധപൂർവ്വം സ്ത്രീയുടെ അടുത്തേക്ക് ചേർന്ന് നിന്നാണ് ഇയാൾ അതിക്രമം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് 50 കാരി പരാതി നൽകി. സ്ഥലത്തെത്തിയ പോലീസ് സംഘം സിസിടിവി അടക്കം പരിശോധിച്ചു