Home News Breaking News മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി, മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി പൂജാരി, ആരോപണങ്ങൾ അടിസ്ഥാനര​ഹിതമെന്ന്...

മഥുര ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി, മുഖ്യമന്ത്രിക്ക് രക്തം കൊണ്ട് കത്തെഴുതി പൂജാരി, ആരോപണങ്ങൾ അടിസ്ഥാനര​ഹിതമെന്ന് ട്രസ്റ്റ്

Advertisement

ന്യൂഡൽഹി: അയോധ്യക്ക് പിന്നാലെ മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും സാമ്പത്തിക തട്ടിപ്പെന്ന് പരാതി. നടപടിയാവശ്യപ്പെട്ട് രക്തം കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുകയാണ് ക്ഷേത്രത്തിലെ പൂജാരിയും മഥുര ക്ഷേത്രഭൂമി കേസിലെ പരാതിക്കാരനുമായ ദിനേഷ് ഫലഹരി മഹാരാജ്. വഴിപാടിൽ നിന്നുള്ള വരുമാനവും സ്വർണ്ണം, വെള്ളി ആഭരണങ്ങളും തട്ടിയെടുക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

Also Read: തൊഴിൽരഹിതർക്ക് 3000 രൂപ പ്രതിമാസ സഹായം, ഒരു ലക്ഷത്തോളം നിയമനങ്ങൾ, ക്ഷാമബത്തയിൽ വർദ്ധന; ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബംഗാളിലെ ബജറ്റ്

ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി 1000 കോടിയുടെ അവിഹിത സ്വത്തുണ്ടാക്കിയെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന വിശദീകരണവുമായി ട്രസ്റ്റ് രം​ഗത്തെത്തിയിട്ടുണ്ട്. 20 ലക്ഷം രൂപ ആവശ്യപ്പെട്ടത് നൽകാത്തിലുള്ള പ്രതികാരമാണിതെന്നും ഏതന്വേഷണത്തെയും നേരിടുമെന്നും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി. പൂജാരിക്കെതിരെ പൊലീസിൽ പരാതി നൽകിയതായും ട്രസ്റ്റ് സെക്രട്ടറി വ്യക്തമാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here