26.9 C
Kollam
Friday 6th November, 2026 | 11:39:36 PM
Home News Breaking News സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ഫെബ്രുവരി 16ന് തുടങ്ങും

സിബിഎസ്ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു; പരീക്ഷ ഫെബ്രുവരി 16ന് തുടങ്ങും

Advertisement

ന്യൂഡൽഹി: 2027ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകളുടെ തീയതിപ്പട്ടിക പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 16ന് പരീക്ഷകൾ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകൾ മാർച്ച് ഒൻപതിന് അവസാനിക്കുമ്പോൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ ഏപ്രിൽ ഒൻപത് വരെ നീളും. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുക.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 16ന് പെയിന്റിങ് വിഷയത്തോടെയാണ് തുടങ്ങുന്നത്. ഫെബ്രുവരി 17ന് ഗണിതം (സ്റ്റാൻഡേർഡ്, ബേസിക്), 19ന് ഹോം സയൻസ്, 22ന് സയൻസ് പരീക്ഷകൾ നടക്കും. ഫെബ്രുവരി 24ന് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളുടെ പരീക്ഷയുണ്ടാകും.

ഫെബ്രുവരി 26ന് ഇംഗ്ലീഷ് പരീക്ഷയും 27ന് മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകളും നടക്കും. മാർച്ച് മൂന്നിനാണ് ഹിന്ദി പരീക്ഷ. മാർച്ച് നാലിന് ഉറുദു, പഞ്ചാബി, ബംഗാളി, തമിഴ്, മറാഠി, ഗുജറാത്തി, മണിപ്പൂരി, തെലുങ്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളിലും പരീക്ഷ നടത്തും.
2026-27 അധ്യയന വർഷത്തെ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പ്രായോഗിക പരീക്ഷകളും ഇന്റേണൽ അസസ്‌മെന്റുകളും ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 13 വരെ നടക്കും. ഇന്ത്യയിലെയും വിദേശത്തെയും സിബിഎസ്ഇ അഫിലിയേറ്റഡ് സ്കൂളുകൾക്ക് ഈ സമയക്രമം ബാധകമാണ്. ശൈത്യകാല അവധിയുള്ള മേഖലകളിലെ സ്കൂളുകളിൽ പ്രായോഗിക പരീക്ഷകൾ നവംബർ ഒൻപത് മുതൽ ഡിസംബർ 19 വരെ നടത്തും.
വിഷയങ്ങൾ തിരിച്ചുള്ള പരീക്ഷാ തീയതികൾ, സമയക്രമം, മറ്റ് നിർദേശങ്ങൾ എന്നിവ വിദ്യാർഥികൾ ഔദ്യോഗിക വിജ്ഞാപനത്തിൽ പരിശോധിക്കണം. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in വഴി ഡേറ്റ് ഷീറ്റ് ഡൗൺലോഡ് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here