തൃശൂര്‍.സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയ സ്വർണം തിരിച്ചെടുക്കുന്നതിന് മറ്റൊരു പണമിടപാട് സ്ഥാപനത്തിൽ നിന്നും 70,40,000 രൂപ കൈക്കലാക്കുകയായിരുന്നു. ശേഷം മുങ്ങിയ കോൺഗ്രസ് വടക്കേക്കാട് ബ്ലോക്ക് സെക്രട്ടറിക്കെതിരെയാണ് പോലീസ് കേസെടുത്തത്. അകലാട് കാട്ടിലപ്പള്ളി സ്വദേശി നൂറു എന്ന സുനീറിനെതിരെയാണ് ചാവക്കാട് പോലീസ് കേസെടുത്തത്
അവണൂർ സ്വദേശി രാജേഷ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. രാജേഷ് മാനേജറായി ജോലി ചെയ്യുന്ന തൃശൂർ കേന്ദ്രമായുള്ള റിച്ചിൻ്റ് ഗോൾഡ് ലോൺ എന്ന സ്ഥാപനത്തിൽ നിന്നാണ് സുനീർ 70,40,000 രൂപ കൈക്കലാക്കിയത്
കുന്നംകുളം ശ്രീറാം ഫിനാൻസിൽ നൂറു പണയപ്പെടുത്തിയ സ്വർണാഭരണം ടേക്ക്ഓവർ ചെയ്യുന്നതിനാണ് പണം വാങ്ങിയത്. ഇക്കഴിഞ്ഞ 14 നാണ് 70,40,000 രൂപ നൂറുവിൻ്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തു നൽകിയതെന്നായിരുന്നു പരാതി


































