27.6 C
Kollam
Wednesday 23rd September, 2026 | 11:00:14 PM
Home News Kerala പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാത്തതിൽ പ്രതിഷേധിച്ച് വേദിയിൽ അതൃപ്തി അറിയിച്ച് തിരികെപ്പോയി മേയർ വി വി രാജേഷ്

പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാത്തതിൽ പ്രതിഷേധിച്ച് വേദിയിൽ അതൃപ്തി അറിയിച്ച് തിരികെപ്പോയി മേയർ വി വി രാജേഷ്

തിരുവനന്തപുരം.പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കാത്തതിൽ പ്രതിഷേധിച്ച്
വേദിയിൽ അതൃപ്തി അറിയിച്ച് തിരികെപ്പോയി മേയർ വി വി രാജേഷ്.
11 മത് ആയുർവേദ ദിനാചരണം സംസ്ഥാന തല ഉദ്ഘാടനം നടക്കുന്ന വേദിയിലാണ് സംഭവം.പരിപാടിയിൽ പങ്കെടുക്കാനെത്തിയ മേയർ വേദിയിൽ പരസ്യമായി അതൃപ്തി തുറന്നു പറഞ്ഞാണ് തിരികെ പോയത് .

പോസ്റ്ററുകളിൽ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ലാത്തതിലാണ് അതൃപ്തി പ്രകടിപ്പിച്ചത്.60 ശതമാനം കേന്ദ്ര ഫണ്ട് വാങ്ങി നടത്തുന്ന പരിപാടിയുടെ ബ്രൗഷറിലോ പോസ്റ്ററുകളിലോ പ്രധാനമന്ത്രിയുടെ ചിത്രം ഇല്ല എന്നാണ് മേയറുടെ ആരോപണം
എംപി യുടെ ചിത്രം വരെ വച്ചപ്പോൾ പ്രധാനമന്ത്രിയുടെ ചിത്രം വച്ചില്ല എന്നും ആക്ഷേപം

LEAVE A REPLY

Please enter your comment!
Please enter your name here