ശാസ്താംകോട്ട .ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ശാസ്താംകോട്ട തടാകതീരം ശുചീകരിച്ച് വിദ്യാർത്ഥികൾ. പുത്തൂർ എസ് എൻ ആയുർവേദ മെഡിക്കൽ കോളേജിലെ എൻഎസ്എസ്
വാളണ്ടിയേഴ്സിന്റെ നേതൃത്വത്തിലാണ് തടാകതീരത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും, മറ്റ് മാലിന്യങ്ങളും നീക്കം ചെയ്തത്. ശേഖരിച്ച മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറി.
ജലസ്രോതസ്സുകളിലും, പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് എതിരായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്തു. ശാസ്താംകോട്ട ടൗൺ വാർഡ് അംഗം എസ്. ദിലീപ് കുമാർ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുർവേദ ശസ്ത്രക്രിയ വിഭാഗം ഡോക്ടർ ഹരി രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സംസ്കൃതം അധ്യാപിക അമൃത സുരേഷ്, വി ഇ ഒ വരദരാജൻ, സുജിത്വ മിഷൻ ആർ. പി. മിഥുല, ഹെൽത്ത് ഇൻസ്പെക്ടർ ജയകല ഹരിത കർമ്മ സേന അംഗങ്ങളായ റംലത്ത്, ഉഷാറാണി എന്നവർ പങ്കെടുത്തു.


































