Advertisement
കോഴിക്കോട്: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം ചെമ്മാട് സ്വദേശി അമർ (30) ആണ് മരിച്ചത്. കോഴിക്കോട് തൊണ്ടയാടായിരുന്നു അപകടം.
രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രയ്ക്കിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഓവുചാലിലേക്ക് മറിയുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരും മറ്റു യാത്രക്കാരും ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു



























