29.5 C
Kollam
Monday 9th November, 2026 | 04:03:03 PM
Home News Breaking News 12കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ചുകൊന്ന് പൊലീസ്

12കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയെ വെടിവെച്ചുകൊന്ന് പൊലീസ്

Advertisement

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് വെടിവെച്ചുകൊന്നു. ദിലീപ് റോയ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉത്തർ ദിനാജ്പൂർ ജില്ലയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

റായ്ഗഞ്ച് ഗ്രാമത്തിൽ പ്രതിയെ കണ്ടെത്തിയ പൊലീസ് സംഘം പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വെടിയുതിർത്തതായും ഇതേത്തുടർന്ന് പൊലീസ് തിരിച്ചുവെടിവെച്ചെന്നുമാണ് ഔദ്യോഗിക വിശദീകരണം. വെടിയേറ്റ ദിലീപ് റോയിയെ റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

നവംബർ മൂന്നിനാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുലിക് നദിക്ക് സമീപത്തെ വനപ്രദേശത്തുനിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ കൊലപാതകത്തിന് പിന്നാലെ പ്രതിയെ കണ്ടെത്താൻ പൊലീസ് വ്യാപക തിരച്ചിൽ നടത്തിവരികയായിരുന്നു.

പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന നാലാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിതെന്നാണ് റിപ്പോർട്ടുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here