Advertisement
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധന. ഇന്ന് ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,06,040 രൂപയായി. ഗ്രാമിന് 13,255 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ശനിയാഴ്ച ഗ്രാമിന് 13,160 രൂപയും പവന് 1,05,280 രൂപയുമായിരുന്നു വില. വെള്ളിയാഴ്ചത്തെ ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഗ്രാമിന് 13,150 രൂപയും പവന് 1,05,200 രൂപയുമായിരുന്നു വില. തുടർച്ചയായ വിലവർധന ഉപഭോക്താക്കൾക്ക് ആശങ്കയാകുകയാണ്.



























