29.5 C
Kollam
Monday 9th November, 2026 | 02:31:11 PM
Home News Breaking News സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി, കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

സ്വകാര്യ ബസുകളിൽ പോലീസ് മിന്നൽ പരിശോധന നടത്തി, കണ്ടെത്തിയത് ഗുരുതര നിയമലംഘനങ്ങൾ

Advertisement

കൊച്ചി. സ്വകാര്യ ബസുകളിൽ പോലീസ് നടത്തിയ മിന്നൽ പരിശോധന ഗുരുതര നിയമലംഘനങ്ങൾ കണ്ടെത്തി.
ലൈസൻസ് ഇല്ലാതെയും മദ്യപിച്ച് ബസ് ഓടിച്ചതിനും 12 പേർക്കെതിരെ പിടികൂടി.
അതേസമയം IT ജീവനക്കാരി മരിക്കാൻ ഇടയായ അപകടത്തിൽ പ്രതിഷേധം തുടരുകയാണ്.

തൃക്കാക്കര ACP യുടെ നേതൃത്വത്തിൽ കാക്കനാട്,തൃക്കാക്കര,തൃപ്പോണിതുറ,കളമശ്ശേരി,എലൂർ മേഖലകളിലായിരുന്നു പരിശോധന.രാവിലെ 5 മണിക്ക് ആരംഭിച്ച പരിശോധന 8 മണി വരെ തുടർന്നു.
പരിശോധനയിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
50 ഓളം ബസുകളിൽ നടത്തിയ പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ നടത്തിയ 12 ബസുകൾ പോലിസ് പിടിച്ചെടുത്തു.ലൈസൻസ് ഇല്ലാതെ ബസ് ഓടിച്ചതിന് 3 പേരെയും മദ്യപിച്ച് ബസ് ഓടിച്ചതിന് 4 പേരെയും പിടികൂടി.മദ്യപിച്ച് ബസ് ഓടിച്ച 4 പേരുടെ ലൈസൻസ് റദ്ദാക്കാൻ റിപ്പോർട്ട്‌ നൽകി.കണ്ടക്ടർ ലൈസൻസ് ഇല്ലാത്ത ബസ് ജീവനക്കാർക്ക് പിഴ ചുമത്തി.കാക്കാനാട് ഇൻഫോ പാർക്കിലെ ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ ഹൈക്കോടതി രൂക്ഷവിമർശനമാണ് പോലീസിനെതിരെ നടത്തിയത്.ഇതിന് പിന്നാലെയാണ് പോലിസ് പരിശോധന ശക്തമാക്കിയത്.വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് തൃക്കാക്കര ACP വ്യക്തമാക്കി.അതേസമയം ഇൻഫോ പാർക്ക് ജീവനക്കാരിയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.അപകടത്തിന് കാരണമായി ബസിന്റെ പെർമിറ്റ്‌ റദ്ദാക്കണമെന്നാണ് ഇൻഫോ പാർക്കിലെ തൊഴിലാളി സംഘടനകളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here