കൊച്ചി.കോടതിയെയും പോലീസിനെയും എന്നല്ല നിലവിലുള്ള എല്ലാ നിയമ വ്യവസ്ഥയേയും വെല്ലുവിളിച്ച് കൊച്ചിയിൽ സ്വകാര്യ ബസുകളുടെ അപകടയാത്ര. കൊച്ചിയിലെ നിരത്തുകളിൽ വീണ്ടും അപകടം ക്ഷണിച്ചുവരുത്തുകയാണ് ബസുകളുടെ മത്സരയോട്ടം.റോഡിലിറങ്ങുന്നവരെ ആശങ്കയിലാകുന്നതാണ് ബസുകളുടെ അമിത വേഗതയുടെ ദൃശ്യങ്ങൾ.
നിയമവും പോലീസും നോക്കിനിൽക്കെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാനുള്ള പരക്കം പാച്ചിൽ എന്നാണ് പേര്, ജീവന്‍ പന്താടുന്നത് സാദാരണ ജനത്തിന്‍റെ. വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ നിരത്തിലൂടെ പോകാനാവൂ എന്നതാണ് അവസ്ഥ, .നഗരത്തിൽ സ്വകാര്യ ബസുകൾ മരണപ്പാച്ചിൽ ഇപ്പോഴും തുടരുകയാണ്.
സ്വകാര്യ ബസുകളുടെ മത്സരയോട്ടമാണ് എല്ലാം കീഴ്മേല്‍ മറിക്കുന്നത്.പോലിസ് നോക്കിനിൽക്കെ അമിത വേഗതയിൽ ഹോൺ മുഴക്കി ഇടതുവശമെന്നോ വലതുവശമെന്നോ നോക്കാതെ ബസിന്റെ യാത്ര. കെഎസ്ആര്‍ടിസി ബസുകളും മല്‍സരത്തില്‍ പിന്നിലല്ല.ഹൈവേ കളില്‍ മറികടക്കാന്‍ സ്ഥലമില്ലെങ്കില്‍പോലും ഹോണ്‍മുഴക്കി ഭീകരാവസ്ഥ സൃഷ്ടിച്ച് തങ്ങളുടെവഴി ഒരുക്കിയാണ് പാച്ചില്‍. ഇന്നലെ ഹൈക്കോടതിയുചെ ശക്തമായ വിമര്‍ശനം വന്നിട്ടും അധികൃതരോ ബസുതകാരോ കുലുങ്ങിയിട്ടില്ല.
കൊച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരിൽ പലർക്കും ക്രിമിനൽ പശ്ചാത്തലമുണ്ട്. കാക്കനാട് ടെക്കിയെ ബസിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഡ്രൈവർ നിരവധി എൻഡിപിഎസ് കേസുകളിലും പ്രതിയാണ്. ബസ് ജീവനക്കാരിൽ പിടികിട്ടാപ്പുള്ളികൾ വരെയുണ്ടെന്നാണ് പൊലിസിൻ്റെ കണ്ടെത്തൽ. ജീവനക്കാരുടെ പശ്ചാത്തലം പരിശോധിക്കാനുള്ള സംവിധാനങ്ങൾ പാളിയതോടെ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്.
ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സ്മാർട്ട് ഐഡി സംവിധാനവും ഫലപ്രദമായില്ല. ജീവനക്കാരുടെ ക്രിമിനൽ പശ്ചാത്തലം മറച്ചുവെച്ച് ബസ് ഉടമകളും പരിശോധനാ സംവിധാനങ്ങളെ മറികടന്നു.
ബസ് ജീവനക്കാരെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി ശേഖരിക്കാനും നിയന്ത്രിക്കാനുമാണ് പൊലീസ് നടപടി കർശനമാക്കുന്നത്. സ്മാർട്ട് ഐഡി സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാത്ത ഒരാളെയും ബസ് ഓടിക്കാൻ അനുവദിക്കില്ലെന്നാണ് പൊലീസിന്റെ നിലപാട്.
ബസിന്റെ പിൻഭാഗത്ത് പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പർ പ്രദർശിപ്പിക്കണമെന്ന നിർദേശവും പലരും പാലിച്ചില്ല. ഇക്കാര്യത്തിൽ ബസ് ഓപ്പറേറ്റർമാർക്കും ഇനി ഉത്തരവാദിത്തമുണ്ടാകും. പരാതിപ്പെടാനുള്ള നമ്പർ ബസുടമകൾ ബസിൽ പതിപ്പിക്കണം. സ്മാർട്ട് ഐഡി സംവിധാനം നടപ്പാക്കാത്തതും പരാതി നമ്പർ പ്രദർശിപ്പിക്കാത്തതുമായ ബസുകളുടെ പെർമിറ്റ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പിന് പൊലീസ് ശുപാർശ നൽകും. ഒരാഴ്ചയ്ക്കുള്ളിൽ സ്വകാര്യ ബസുകളുടെ പ്രവർത്തനത്തിൽ സമ്പൂർണ നിയന്ത്രണം കൊണ്ടുവരാനാണ് പൊലീസിന്റെ നീക്കം.


































