കൊച്ചി.ഫോർട്ട് കൊച്ചിയെ കുറിച്ചുള്ള വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ഉത്തരേന്ത്യൻ യൂട്യൂബർ അമൃത് സിങ് ഡാരനെതിരെ നടപടി കടുപ്പിക്കാൻ പോലിസ്.ഇയാൾക്കെതിരായ കേസിൽ തുടർനീക്കങ്ങൾ വേഗത്തിലാക്കാനാണ് പോലീസിന്റെ തീരുമാനം.സംഭവത്തിൽ വിവിധ സ്റ്റേഷനുകളിലായി 5 പരാതികൾ കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്.ഈ പരാതികൾ കൂടി പരിഗണിച്ചായായിരിക്കും തുടർനീക്കങ്ങൾ.
അതേസമയം യൂട്യൂബർ അമൃത് സിങ് ഡാരനെതിരെ പ്രതിഷേധം കടുക്കുകയാണ്.യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ ഇന്നലെ ഫോർട്ട് കൊച്ചി പോലിസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ മാർച്ച് നടത്തി.യൂട്യൂബർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. കഴിഞ്ഞ ദിവസമാണ് ലിറ്റി ഛോക്ക യുപി എന്ന ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലാണ് അമൃത് സിങ് ഡാരന്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയത്.യൂട്യൂബർക്ക് പിന്തുണയുമായി ബിജെപി നേതാവ് കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയും രംഗത്തെത്തിയിരുന്നു.



































