മേലില ഗ്രാമപഞ്ചായത്തിലെ മയിലാടുംപാറയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള പൊതുശ്മശാനം യാഥാര്‍ഥ്യമാകുന്നു. പ്രദേശവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരമാകുന്ന ശ്മശാനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. ഗ്യാസ്/വൈദ്യുത ദഹന സംവിധാനം, കാത്തിരിപ്പ് മുറി, കുടിവെള്ളം, ശുചിമുറി, പാര്‍ക്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ ശ്മശാനത്തില്‍ ഉണ്ടാകും. 100 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് നിര്‍മാണം.
202324 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഫണ്ടുകളില്‍ നിന്നായി 54,45,793 രൂപ വിനിയോഗിച്ചാണ് നിര്‍മാണം ആരംഭിച്ചത്. ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി നടപ്പ് സാമ്പത്തിക വര്‍ഷം 14,79,636 രൂപ വകയിരുത്തിയിട്ടുണ്ട്. ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. മാര്‍ച്ച് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ശ്മശാനം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മേലില ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത്ത് കുമാര്‍ വ്യക്തമാക്കി.



























