28.6 C
Kollam
Friday 13th November, 2026 | 12:14:35 PM
Home News Local മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതൽ 18 വരെ

മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതൽ 18 വരെ

Advertisement

ശാസ്താംകോട്ട : മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം 14 മുതൽ 18 വരെ പഞ്ചായത്തിൻ്റെ വിവിധ ഗ്രൗണ്ടുകളിൽ നടക്കും.. ലഹരി വിരുദ്ധ സന്ദേശ യാത്ര. പഞ്ചായത്താഫിസിൽ നിന്ന് ആരംഭിച്ചു പഞ്ചായത്ത് ഗ്രൗണ്ടിൽ സമാപിക്കുന്നതോടെ മത്സരങ്ങൾക്ക് തുടക്കമാകും . 5 ദിവസങ്ങളിലായി വിവിധ ഇടങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 600 ൽ പരം യുവതി -യുവാക്കൾ പങ്കെടുക്കും . മത്സരം 14 ന് രാവിലെ 10 ന് . പഞ്ചായത്ത് ഗ്രൗണ്ടിൽ ജില്ലാ പഞ്ചായത്ത് അംഗം ദീപാ ചന്ദ്രൻ മത്സരം ഉദ്ഘാടനം ചെയ്യും . പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ അദ്ധ്യക്ഷത വഹിക്കും . വൈസ് പ്രസിഡൻ്റ് കെ.പി. വേണുഗോപാൽ സ്വാഗതം ആശംസിക്കും . 14 ന് രാവിലെ 10 ന് ഫുട്ബോൾ പഞ്ചായത്ത് ഗ്രൗണ്ടിലും വൈകിട്ട് 6 ന് വോളിബോൾ കരാൽ മുക്കിന് സമീപത്തുള്ള പ്രണവം ഗ്രൗണ്ടിലും നടക്കും .

ഷട്ടിൽ ടൂർണമെൻ്റ് 15 ന് 6 ന് ഷാനി മെമ്മോറിയൽ മായാ വിലാസം സ്റ്റേഡിയത്തിൽ നടക്കും . ക്രിക്കറ്റ് മത്സരം 16ന് രാവിലെ 8.30 ന് എച്ച് .എസ്. ഗ്രൗണ്ടിലും ചെസ്സ് ഉച്ചയ്ക്ക് 3 ന് പഞ്ചായത്ത് ഹാളിലും വടം വലി വൈകിട്ട് 5 ന് ആനൂർ കാവിലും അത് ലറ്റിക്സ് 17 ന് രാവിലെ 8 .30 നും കബഡി വൈകിട്ട് 3 .30 നും പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും . കലാ- സഹിത്യ മത്സരങ്ങൾ 18 ന് രാവിലെ 10 മുതൽ പഞ്ചായത്ത് കോൺ ഫ്രൻസ് ഹാളിലും നടക്കും . സമാപനസമ്മേളനം പഞ്ചായത്താഫീസ് അങ്കണത്തിൽ വെച്ച് 21 ന് രാവിലെ 10 ന് ഉല്ലാസ് കോവൂർ എം . എൽ .എ ഉദ്ഘാടനം ചെയ്യും. കായിക മത്സരങ്ങൾക്കുള്ള സമ്മാനദാനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രശ്‌മി രജഞ്ഞിത്തും കലാ സാഹിത്യമത്സരങ്ങൾക്കുള്ള സമ്മാന ദാനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിവശങ്കരപിള്ളയും നിർവ്വഹിക്കും

LEAVE A REPLY

Please enter your comment!
Please enter your name here