27.3 C
Kollam
Thursday 12th November, 2026 | 09:49:59 PM
Home News Local ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Advertisement

ശൂരനാട്:ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവന്ന കേരളോത്സവത്തിന് ആവേശകരമായ സമാപനം.പഞ്ചായത്തിലെ വിവിധ മേഖലകളിലായി സംഘടിപ്പിച്ച കായിക-കലാ മത്സരങ്ങളിൽ 730 ഓളം കായിക-കലാപ്രതിഭകൾ പങ്കെടുത്തു.ആകെ 165 മത്സരങ്ങളാണ് കേരളോത്സവത്തിന്റെ ഭാഗമായി നടത്തിയത്.515 പോയിന്റുകൾ നേടി തെക്കേമുറി നവഭാരത് ഗ്രന്ഥശാല ഓവറോൾ കിരീടം സ്വന്തമാക്കി.കായിക-കലാ രംഗങ്ങളിൽ യുവപ്രതിഭകൾക്ക് അവസരമൊരുക്കുകയും ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കായിക-സാംസ്കാരിക കൂട്ടായ്മകളെ ഒരുമിപ്പിക്കുകയും ചെയ്ത കേരളോത്സവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സമാപന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ സുമംഗല അധ്യക്ഷത വഹിച്ചു.ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രശ്മി രഞ്ജിത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്തംഗം റമീസ് മുഖ്യാതിഥിയായി.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലത്തീഫ് പെരുംകുളം,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ ഷാജി,ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചങ്കൂരത്ത്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു പട്ടാറ,ശ്രീകുമാർ, ബിനുകുമാർ,ബിന്ദു അനിൽകുമാർ,രാജലക്ഷ്മി,സുബൈർശ്രീലേഖ,ഷീബ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു,ജോയിൻ കോഡിനേറ്റർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here