26.8 C
Kollam
Thursday 12th November, 2026 | 03:36:52 AM
Home News Local ഭരണിക്കാവ്- പൊയ്കയിൽമുക്ക് റോഡിൽ അപകട കെണിയായി വൈദ്യുത പോസ്റ്റ്:പ്രതിഷേധവുമായി നാട്ടുകാർ;ഇടപെട്ട് ഉല്ലാസ് കോവൂർ

ഭരണിക്കാവ്- പൊയ്കയിൽമുക്ക് റോഡിൽ അപകട കെണിയായി വൈദ്യുത പോസ്റ്റ്:പ്രതിഷേധവുമായി നാട്ടുകാർ;ഇടപെട്ട് ഉല്ലാസ് കോവൂർ

Advertisement

ശാസ്താംകോട്ട:ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാതയിൽ അപകട കെണിയായി മാറിയ വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്.ഭരണിക്കാവ്- പൊയ്കയിൽമുക്ക് റോഡിൽ അമ്മ മെമ്മോറിയൽ സ്‌കൂളിന് വലതു ഭാഗത്ത് ആസ്റ്റർ ഹോസ്പിറ്റലിലേക്ക് തിരിയുന്ന വളവിലാണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.അടുത്തിടെ ഈ റോഡിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.പൊതുമരാമത്ത് വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് കെഎസ്ഇബി റോഡിലേക്ക് ഇറങ്ങി നിന്ന നിരവധി പോസ്‌റ്റുകൾ മാറ്റിയിടുകയും ചെയ്തിരുന്നു.എന്നാൽ നിരന്തരം അപകടങ്ങൾക്ക് കാരണമായ മൂന്ന് മുക്ക് ജംഗ്ഷനിലെ പോസ്റ്റ് മാറ്റാൻ കെഎസ്ഇബി തയ്യാറായില്ല.ബൈക്ക് യാത്രികർ നിരന്തരം അപകടത്തിൽപ്പെടുന്ന ഈ പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ എത്തിയെങ്കിലും കെഎസ്ഇബി വഴങ്ങിയില്ല.കെഎസ്ഇബി ശാസ്‌താംകോട്ട സെക്ഷനിലും പഞ്ചായത്തിലും ഉൾപ്പെടെ നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.ഒടുവിൽ പ്രദേശത്തെ റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഉല്ലാസ് കോവൂർ എംഎൽഎയെ നേരിൽ കണ്ട് പരാതി അറിയിക്കുകയായിരുന്നു.ഉടൻ തന്നെ സ്ഥലം സന്ദർശിച്ച എംഎൽഎ,കെഎസ്ഇബി അധികൃതരുമായി ബന്ധപ്പെടുകയും അടിയന്തിര നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here