തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ രാത്രിയിൽ പൊലീസിന്റെ മിന്നൽനീക്കം. സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തൽ പൂർണമായും പൊളിച്ചുനീക്കി. നിരാഹാര സമരം നടത്തിവന്ന ഉദ്യോഗാർഥി വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. സമരം ആരംഭിച്ച് 129-ാം ദിവസമാണ് പൊലീസ് നടപടി.
രാത്രി 9.20ഓടെയാണ് വൻ പൊലീസ് സംഘം സമരപ്പന്തലിലേക്ക് ഇരച്ചെത്തിയത്. തുടർന്ന് വളർമതിയെ ബലംപ്രയോഗിച്ച് സമരസ്ഥലത്തുനിന്ന് നീക്കുകയായിരുന്നു. ‘വാക്ക് പാലിക്കാതെ വി.ഡി. സതീശൻ, വളർമതിക്ക് ഐക്യദാർഢ്യം’ എന്നെഴുതിയ ഫ്ലക്സ് ബോർഡും പൊലീസ് നീക്കം ചെയ്തു. പിന്നാലെ സമരപ്പന്തൽ പൂർണമായും പൊളിച്ചുനീക്കി. അതേസമയം, പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തമായി തുടരുമെന്ന് ഉദ്യോഗാർഥികൾ പ്രഖ്യാപിച്ചു. വളർമതിക്ക് പകരം മറ്റൊരു ഉദ്യോഗാർഥി നിരാഹാര സമരം ഏറ്റെടുക്കുമെന്നും അവർ അറിയിച്ചു. കൊന്നാലും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും ഉദ്യോഗാർഥികൾ വ്യക്തമാക്കി.
എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ച് പൊലീസ്; വളർമതിയെ ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി
Advertisement




























