Advertisement
ശാസ്താംകോട്ട:ശൂരനാട് തെക്ക് പതാരം കിടങ്ങയത്ത് അറയും പുരയുമുള്ള കെട്ടിടവും അതിനു സമീപം അടുക്കി വെച്ചിരുന്ന 40 ഓളം വൈക്കോൽ കെട്ടിനും തീപിടിച്ചു.കോട്ടൂർ കടവിൽ വീട്ടിൽ മധുസൂദനൻ പിള്ളയുടെ വീട്ടിൽ ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം.ഉടൻ തന്നെ ശാസ്താംകോട്ട ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ചു.ഗ്രേഡ് എസ്.ടി.ഒ രമേശ് ചന്ദ്ര നേതൃത്വം നൽകി.സീനിയർ ഫയർ ഓഫീസർ സഞ്ചയൻ,റെസ്ക്യൂ ഓഫീസർമാരായ സൂരജ്,സൂരജ് എം.എസ്,രാജേഷ്,ഹരിപ്രസദ്,ഹോം ഗാർഡ്മാരായ രഞ്ജിത്,രാജൻ എന്നിവർ പങ്കെടുത്തു




























