26.8 C
Kollam
Thursday 12th November, 2026 | 03:36:49 AM
Home News Local ശുദ്ധജല തടാകത്തില്‍ അമ്പലക്കടവില്‍ പോത്തുകളെ വെള്ളത്തില്‍ വിട്ടിരിക്കുന്നതായി പരാതി

ശുദ്ധജല തടാകത്തില്‍ അമ്പലക്കടവില്‍ പോത്തുകളെ വെള്ളത്തില്‍ വിട്ടിരിക്കുന്നതായി പരാതി

Advertisement

ശാസ്താംകോട്ട. ശുദ്ധജല തടാകത്തില്‍ അമ്പലക്കടവില്‍ പോത്തുകളെ വെള്ളത്തില്‍ വിട്ടിരിക്കുന്നതായി പരാതി. സംരക്ഷിത ജല ശേഖരമായ തടാകത്തില്‍ കന്നുകാലികളെ കുളിപ്പിക്കുന്നതിനും മറ്റും നിരോധനമുള്ളതാണ്. അമ്പലക്കടവിലെ പോത്തുകളുടെ ദൃശ്യങ്ങള്‍ സഹിതം സ്‌റ്റേറ്റ് വെറ്റ് ലാന്‍ഡ് അതോറിറ്റിക്ക് നാട്ടുകാര്‍ പരാതി നല്‍കി.
എന്നാല്‍ തടാകത്തിന്റെ പലമേഖലയിലും ഇത്തരത്തില്‍ കന്നുകാലികളെ വെള്ളിത്തില്‍ വിടുന്നതും തീരത്ത് മേയാന്‍ വിടുന്നതും പതിവാണ്.

തീരത്ത് കാലികളെ വളര്‍കത്തി അവയുടെ വിസര്‍ജ്യങ്ങള്‍ തടാകത്തിലേക്ക് മഴയില്‍ ഒലിച്ചിറങ്ങുന്ന പ്രശ്‌നവുമുണ്ട്.
സ്റ്റേറ്റ് വെറ്റ് ലാന്‍ഡ് അതോറിറ്റിക്ക് പൂര്‍ണമായി അധികാരങ്ങള്‍ കൈമാറി ഉത്തരുണ്ടായിട്ടില്ല. നിലവില്‍ ജലവിതാനത്തിന്റെ അവകാശികളെന്നു പറയുന്ന ജല അതോറിറ്റി ഇതൊന്നും ശ്രദ്ധി്ക്കുന്നേയില്ല. തീരത്ത് പലയിടത്തും കൈയേറ്റവും ദൂ ദുര്‍വിനിയോഗവും മലിനീകരണവും നടക്കുന്നുണ്ട്. ഭരണിക്കാവ്, ശാസ്താംകോട്ട ടൗണുകളിലെ മാലിന്യങ്ങള്‍ ഒലിച്ച് തടാകത്തില്‍തന്നെ എത്തുന്നതിനും കാര്യമായ പരിഹാരമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here