26.8 C
Kollam
Thursday 12th November, 2026 | 03:36:52 AM
Home News Local വേങ്ങ ചിറക്കര മുത്തോട്ടിൽ ഭരണി – കാർത്തിക മഹോത്സവം

വേങ്ങ ചിറക്കര മുത്തോട്ടിൽ ഭരണി – കാർത്തിക മഹോത്സവം

Advertisement

ശാസ്താംകോട്ട : വേങ്ങ ചിറക്കര മുത്തോട്ടിൽ ശ്രീ മഹാദേവീക്ഷേത്രത്തിലെ ഭരണി കാർത്തിക മഹോത്സവം 15 ന് തുടങ്ങി 24 ന് സമാപിക്കും.
ദിവസവും രാവിലെ 5 ന് ഹരിനാമകീർത്തനം, 8ന് ഭാഗവത പാരായണം, വൈകിട്ട് 6.30 ന് ദീപാരാധനയും ദീപക്കാഴ്ചയും എന്നിവയോടൊപ്പം വിവിധ കലാപരിപാടികളും നടക്കും. 15 ന് രാത്രി 7.30 ന് ലാസ്യ നടനം നൃത്ത പരിപാടി .16 ന് രാത്രി 7.30 ന് ഒരുമ നാടൻ പാട്ട്. 17ന് രാത്രി 7.30 ന് ബിലഹരി ഫ്യൂഷൻ. 18 ന് രാത്രി 7.30 ന് രാമായണത്തിലെ സീത നൃത്ത നാടകം. 19 ന്
ന് രാത്രി 7 കൈകൊട്ടിക്കളി, 7.30 ന് നാടൻ പാട്ട് ദി വെയ്ലേഴ്‌സ്.
20 ന് രാത്രി 7.30 ന് ഭവാനി ഭുവനേശ്വരി നൃത്ത നാടകം. 21 ന്
രാവിലെ 7 ന് പറ എഴുന്നള്ളത്ത് സമാരംഭം. രാത്രി 7.30 ന് രാവണൻ നൃത്ത നാടകം
22 ന് രാവിലെ 7 ന് പറയ്ക്ക് എഴുന്നള്ളത്ത്, രാത്രി 7.30 ന് ഭജൻസ്. 23 ന് രാവിലെ 9 ന് നൂറും പാലും കലശപൂജയും
രാത്രി 7.30 ന് കുത്തിയോട്ട പാട്ടും ചുവടും. 24 ന് രാവിലെ 6.30 ന് കാർത്തിക പൊങ്കാല , 10 ന് കലശപൂജ. വൈകിട്ട് 4 ന് കെട്ടുകാഴ്ച, 6 ന് ആറാട്ട് എഴുന്നള്ളത്ത്, രാത്രി 8 ന് ഗാനമേള എന്നിവ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here