Advertisement
ക്ഷേത്രക്കുളത്തിൽ വീണ് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. വടക്കേക്കാട് മണികണ്ഠേശ്വരം ഉമാമഹേശ്വര ക്ഷേത്രക്കുളത്തിലാണ് അപകടം. ക്ഷേത്രത്തിന് സമീപത്തെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന പ്രദീപ്–സജിത ദമ്പതികളുടെ മക്കളായ സായ്ദീപ്, സായ് കൃഷ്ണ എന്നിവരാണ് മരിച്ചത്. ഇരുവരും തിരുവളയന്നൂർ സ്കൂളിലെ വിദ്യാർഥികളാണ്.
ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ക്ഷേത്രക്കുളത്തിൽ വീണ കുട്ടികളെ നാട്ടുകാരും പൊലീസും ചേർന്ന് ഉടൻ ശാന്തി നഴ്സിങ് ഹോമിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.






























