28.9 C
Kollam
Thursday 12th November, 2026 | 07:37:18 PM
Home News Local ട്രെയിനിൽ നിന്നു വീണ് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന് ദാരുണാന്ത്യം

ട്രെയിനിൽ നിന്നു വീണ് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന് ദാരുണാന്ത്യം

Advertisement

കൊല്ലം: ട്രെയിനിൽ നിന്നു വീണ് പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫർ കൊല്ലം മോഹന് ദാരുണാന്ത്യം. 73 വയസായിരുന്നു. തമിഴ്നാട്ടിലെ കുഴിത്തുറ വെസ്റ്റ് റെയിൽ വേസ്റ്റേഷനു സമീപം വൈകുന്നേരത്തോടെയായിരുന്നു അപകടം. സംസ്കാരം പിന്നീട്. മാർത്താണ്ഡ‍ത്ത് ഒരു ചടങ്ങിൽ പങ്കെടുക്കാൻ കുടുംബത്തോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. മൃതദേഹം നാഗർകോവിൽ മെഡിക്കൽ കോളെജ് ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ് മോർട്ടം നടപടികൾക്കു‍ ശേഷം സ്വദേശമായ കൊല്ലം മണലിൽ ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തിക്കും. സംസ്കാരം പിന്നീട്.
മാർത്താണ്ഡം അഴകുവിളാകം വീട്ടിൽ പരേതരായ ശങ്കര നാരായണ പിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനാണ് മോഹനൻ നായർ എന്ന കൊല്ലം മോഹൻ. ഭാര്യ: രുഗ്മിണീ ദേവി. മക്കൾ: രഞ്ജിനി (മുത്തൂറ്റ് ബാങ്ക്), രഞ്ജിത്ത്. സഹോദരങ്ങൾ: മനോഹരൻ, ശ്രീനിവാസൻ, രവീന്ദ്രൻ, മണികണ്ഠൻ, പരേതരായ വേലായുധൻ നായർ, വത്സലയമ്മ, ലീല.
ഒരു പരിപാടിയുമായി ബന്ധപ്പെട്ട് മോഹൻ തിരുവനന്തപുരത്തായിരുന്നു. കൊല്ലത്തു നിന്ന് മാർത്താണ്ഡത്തേക്കു പുറപ്പെട്ട ബന്ധുക്കളുമായി ബന്ധപ്പെട്ട് അവർ സഞ്ചരിച്ചിരുന്ന ട്രെയിനിൽ മോഹൻ തിരുവനന്തപുരത്തു നിന്നാണ് കയറിയത്. എന്നാൽ ട്രെയിനിൽ വച്ച് അവർക്ക് മോഹനുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. മറ്റുള്ളവർ മാർത്താണ്ഡത്ത് ട്രെയിൻ ഇറങ്ങിയെങ്കിലും മോഹനെ അവിടെയും കാണാതായതോടെ അന്വേഷണം തുടങ്ങി. ഒടുവിൽ കുഴിത്തുറ വെസ്റ്റ് റെയിൽവേ സ്റ്റേഷനു സമീപം ആരോ ട്രെയിനിൽ നിന്നു വീണെന്നു വിവരം ലഭിച്ചു. തുടർന്നു നടത്തിയ തെരച്ചിലിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. റെയിൽവേ പൊലീസ് എത്തിയാണ് മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയത്.
കൊല്ലത്തു നിന്നു പ്രസിദ്ധപ്പെടുത്തുന്ന നാനാ, കുങ്കുമം, കേരള ശബ്ദം തുടങ്ങിയവയിലൂടെയാണ് കൊല്ലം മോഹൻ ശ്രദ്ധേയനായത്. ഈ പ്രസിദ്ധീകരണങ്ങളുടെ സ്റ്റാഫ് ഫോട്ടോഗ്രഫറായിരുന്നു. 1980കൾ മുതൽ സിനിമാ പ്രസിദ്ധീകരണമേഖലയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഫോട്ടാഗ്രാഫറാണ് കൊല്ലം മോഹൻ. ചലച്ചിത്ര താരങ്ങളായ മധു, ജയൻ, സുകുമാരൻ, മമ്മൂട്ടി, മോഹൻ ലാൽ, ജയറാം, ഉർവശി, കാർത്തിക, പാർവതി തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ സ്റ്റിൽ ഫോട്ടോകളെടുത്തിട്ടുണ്ട്.
മതിലുകൾ, മുഖാമുഖം, സ്നേഹപൂർവം മീര, ബലൂൺ, കലിക, രാധ എന്ന പെൺകുട്ടി തുടങ്ങിയ ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായിരുന്നു.
കലിക, പാവപ്പെട്ടവർ, എതിർപ്പുകൾ, രാധ എന്ന പെൺകുട്ടി തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. 1980കളിലും 90കളിലും മലയാളത്തിന്റെ ഒട്ടുമിക്ക സിനിമാ സെറ്റുകളിലും സജീവ സാന്നിധ്യവും അനിഷേധ്യ ഘടകവുമായിരുന്നു മോഹൻ. നടൻ മോഹൻ ലാലിനെ കുറിച്ച് ഒരു പുസ്തകം രചിച്ചിട്ടുണ്ട്. ഫെഫ്ക സ്റ്റിൽ ഫോട്ടോഗ്രാഫർമാരുടെ സംഘടനയിലും സീനിയർ ജേണലിറ്റ് ഫോറം കേരളയിലും അംഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here