28.9 C
Kollam
Thursday 12th November, 2026 | 07:36:05 PM
Home News Kerala പാൽവില വീണ്ടും കൂട്ടണം; ലിറ്ററിന് 10 രൂപ വർധന ആവശ്യപ്പെട്ട് മിൽമ

പാൽവില വീണ്ടും കൂട്ടണം; ലിറ്ററിന് 10 രൂപ വർധന ആവശ്യപ്പെട്ട് മിൽമ

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വീണ്ടും വർധിപ്പിക്കണമെന്ന ആവശ്യവുമായി മിൽമ തിരുവനന്തപുരം മേഖല യൂണിയൻ. ലിറ്ററിന് 10 രൂപ വർധിപ്പിക്കണമെന്നാണ് മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലെ നിർദേശം. ഇക്കാര്യം ആവശ്യപ്പെട്ട് അടുത്ത ദിവസം സർക്കാരിന് കത്ത് നൽകും. ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലാണെന്നും വില വർധനയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്നും മിൽമ ചെയർപേഴ്സൺ മണി വിശ്വനാഥ് പറഞ്ഞു.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ ലിറ്ററിന് നാലു രൂപ വർധിപ്പിച്ചതിനു പിന്നാലെയാണ് വീണ്ടും വില കൂട്ടണമെന്ന ആവശ്യം ഉയരുന്നത്. അഞ്ചുമാസം മുൻപ് നടപ്പാക്കിയ വിലവർധനയുടെ അധികബാധ്യതയിൽ നിന്ന് ഉപഭോക്താക്കൾ മുക്തരാകുന്നതിനു മുൻപാണ് വീണ്ടും പാൽവില വർധനയ്ക്കുള്ള നീക്കം.

ക്ഷീരകർഷകരുടെ ഉത്പാദനച്ചെലവും സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് ലിറ്ററിന് പത്ത് രൂപ കൂട്ടണമെന്ന നിർദേശം മുന്നോട്ടുവച്ചതെന്നാണ് മിൽമയുടെ വിശദീകരണം. എന്നാൽ നേരത്തേ വില വർധിപ്പിച്ച സാഹചര്യത്തിൽ പുതിയ ആവശ്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമോയെന്നത് വ്യക്തമല്ല. വില വർധന നടപ്പായാൽ സാധാരണക്കാരുടെ കുടുംബബജറ്റിനും അധികബാധ്യതയാകും.

LEAVE A REPLY

Please enter your comment!
Please enter your name here