28.6 C
Kollam
Friday 13th November, 2026 | 12:04:13 PM
Home News Local അഴീക്കൽ ടൂറിസം പദ്ധതിക്ക് 1.85കോടി രൂപ അനുവദിച്ചു.സി ആർ മഹേഷ്‌ എം എൽ എ

അഴീക്കൽ ടൂറിസം പദ്ധതിക്ക് 1.85കോടി രൂപ അനുവദിച്ചു.സി ആർ മഹേഷ്‌ എം എൽ എ

Advertisement

കരുനാഗപ്പള്ളി. നിയോജകമണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അഴീക്കൽ ബീച്ചിന് പ്രകൃതിസൗന്ദര്യവും വിനോദസഞ്ചാര സാധ്യതകളും ഏറെയുണ്ട്. ആഭ്യന്തര-വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന ഈ പ്രദേശത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം മൂലം അതിന്റെ യഥാർത്ഥ ടൂറിസം സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല.
അതിനാൽ അഴീക്കൽ ബീച്ചിനെ ഒരു ആധുനിക ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി തയ്യാറാക്കി ഫണ്ട് അനുവദിക്കണമെന്ന്ആവശ്യപ്പെട്ട് സി ആർ മഹേഷ്‌ എം എൽ എ സംസ്ഥാന ടുറിസം വകുപ്പ് മന്ത്രി പി സി.വിഷ്ണുനാഥിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 1.85 കോടി രൂപയുടെ പദ്ധതിക്ക് ടുറിസം വകുപ്പ് ഭരണാനുമതി നൽകി. പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രധാന വികസന പ്രവർത്തനങ്ങൾ ചുവടെ സൂചിപ്പിക്കുന്നു:

1.ബീച്ച് സൗന്ദര്യവൽക്കരണവും ലാൻഡ്‌സ്‌കേപ്പിംഗും.
2.നടപ്പാത, ഇരിപ്പിടങ്ങൾ, ലൈറ്റിംഗ് എന്നിവയുടെ നിർമ്മാണം.
3.ശുചിമുറികൾ, ഡ്രസ്സിംഗ് റൂമുകൾ, കുടിവെള്ള സൗകര്യം എന്നിവ ഒരുക്കുക.
4.പാർക്കിംഗ് സൗകര്യവും പ്രവേശന കവാടവും നവീകരിക്കുക.
5.കുട്ടികളുടെ പാർക്കും ഓപ്പൺ എയർ വിനോദ സൗകര്യങ്ങളും സജ്ജമാക്കുക.
6.സുരക്ഷാ സംവിധാനങ്ങൾ, ലൈഫ് ഗാർഡുകൾ, സി.സി.ടി.വി., ഇൻഫർമേഷൻ സെന്റർ എന്നിവ സ്ഥാപിക്കുക.
7.പ്രാദേശിക ടൂറിസം, മത്സ്യബന്ധന-സാംസ്കാരിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന അനുബന്ധ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

ഈ പദ്ധതി യാഥാർഥ്യമാകുന്നതിലൂടെ പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ ഉണർവ് ലഭിക്കുന്നതിനൊപ്പം പ്രാദേശിക ജനങ്ങൾക്ക് തൊഴിൽ അവസരങ്ങളും ചെറുകിട വ്യാപാര മേഖലയ്ക്ക് സാമ്പത്തിക വളർച്ചയും കൈവരുമെന്ന് സി ആർ മഹേഷ്‌ എം എൽ എ അഭിപ്രായപെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here