ആലുവയിലെ ഹാലോവീൻ പാർട്ടിയിലെ ലൈംഗിക അതിക്രമക്കേസിൽ പ്രതി അലക്സിന്റെ കസ്റ്റഡി അവശ്യപ്പെട്ടുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ രണ്ടാം പ്രതിയായ പത്തൊൻപതുകാരിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണിയിലെത്തും. ലൈംഗിക അതിക്രമത്തിനിരയായ പതിനേഴുകാരിയെ പാർട്ടിക്ക് കൂട്ടികൊണ്ടുവന്നത് പത്തൊൻപതുകാരിയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. പതിനേഴുകാരി സ്വമേയാണ് പാർട്ടിക്ക് എത്തിയതെന്നാണ് പത്തൊൻപതുകാരിയുടെ വാദം. പൊലീസിനോട് കേസിന്റെ വിശദാംശങ്ങൾ തേടിയ കോടതി പതിനേഴുകാരിയുടെ മാതാപിതാക്കളോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. പാർട്ടി നിയമം ലംഘിച്ചാണ് സംഘടിപ്പിച്ചതെന്നും വലിയ അളവിൽ മദ്യം വിളമ്പിയതായും അന്വേഷണത്തിൽ കണ്ടെത്തി. മദ്യം എത്തിച്ചതു മറ്റ് ലഹരിവസ്തുക്കളും പാർട്ടിക്ക് എത്തിച്ചതായി പൊലീസ് സംശയിക്കുന്ന. ഇതിലടക്കം വ്യക്തത തേടാനാണ് അലക്സിനെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
Advertisement






























