28.6 C
Kollam
Friday 13th November, 2026 | 11:46:16 AM
Home News Breaking News വളർമതി വീണ്ടും ആശുപത്രിയിൽ

വളർമതി വീണ്ടും ആശുപത്രിയിൽ

Advertisement

തിരുവനന്തപുരം: നീതിതേടി നിരാഹാരസമരം തുടരുന്ന എൽപിഎസ്ടി സമര സമിതി സെക്രട്ടറി എസ് വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ജനറൽ ആശുപത്രിയിൽ ഐസിയുവിലാണ് കഴിയുന്നത്. 18 ദിവസമായി നിരാഹാരസമരം തുടരുകയാണ് വളർമതി. സമരപ്പന്തലിൽ ഉദ്യോ​ഗാർഥി കാസർകോട് സ്വദേശി ജയകൃഷ്ണൻ നിരാഹാരസമരം തുടരുന്നുണ്ട്.

ബുധൻരാത്രി വളർമതിയെ പൊലീസ് ബലമായി പിടിച്ചുകൊണ്ടുപോകുകയും സമരപ്പന്തൽ തകർക്കുകയും ചെയ്തതിന് പിന്നാലെ, ഡിവൈഎഫ്‌ഐ പുനഃസ്ഥാപിച്ച സമരപ്പന്തലിൽ വ്യാഴം ഉച്ചയോടെ വളർമതി എത്തിയിരുന്നു. ‌നിരാഹാരം തുടരുമെന്നും ആവശ്യങ്ങൾക്ക്‌ അനുകൂല തീരുമാനമുണ്ടാകുന്നതുവരെ സമരത്തിൽനിന്ന്‌ പിന്മാറില്ലെന്നും പ്രഖ്യാപിച്ചു. തന്റെ ആരോഗ്യത്തിലുള്ള സർക്കാരിന്റെ കരുതലിലാണോ അതോ സമരപ്പന്തൽ പൊളിക്കാനാണോ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയതെന്ന്‌ വ്യക്തമാക്കണമെന്ന്‌ വളർമതി ആവശ്യപ്പെട്ടു.
സമരത്തെ തുടർന്ന് വളർമതിയെ ഒന്നാം പ്രതിയാക്കി അൻപതോളം ഉദ്യോഗാർഥികൾക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here