27.3 C
Kollam
Thursday 12th November, 2026 | 09:52:37 PM
Home News Kerala സമരത്തോടൊപ്പം വളർന്ന ‘വളർമതി’

സമരത്തോടൊപ്പം വളർന്ന ‘വളർമതി’

Advertisement

സ്റ്റീഫന്‍

തിരുവനന്തപുരം: ഇത് അവസാനത്തെ ചാൻസാണ് എന്ന തിരിച്ചറിവിൽ നിന്നാണ് വളർമതി തലസ്ഥാനത്തേക്ക് വണ്ടി കയറിയത്.
കേരളീയ സമൂഹത്തിന് അത്ര സുപരിചിതമല്ലാതിരുന്ന ഒരു പേരായിരുന്നു ‘വളർമതി’. എന്നാൽ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സ് സമരം തുടങ്ങി കുറച്ച് ദിനങ്ങൾ കഴിഞ്ഞപ്പോൾ സമരത്തോടൊപ്പം വളർമതിയും വളർന്നു.
സമരം മൂന്നാഴ്ചകൾ പിന്നിട്ടിട്ടും അധികാരികൾ തിരിഞ്ഞ് നോക്കാത്തതിൽ പ്രതിഷേധിച്ചാണ് വളർമതിനിരാഹാരം പ്രഖ്യാപിച്ചത്. രണ്ട് പെൺമക്കളുടെ അമ്മയായ ഈ 40 കാരി പ്രതീക്ഷകൾ ചിറകറ്റ് വീഴുന്ന ഒരു കൂട്ടം ഉദ്യോഗാർത്ഥികളുടെ ഉജ്വല ശബ്ദമായി.
മുൻ സർക്കാർ ബ്രൂവറി സ്ഥാപിക്കാൻ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ എലപ്പുള്ളി ഗ്രാമ പഞ്ചായത്തിലെ എലപ്പുള്ളി എന്ന സ്ഥലത്ത് നിന്നാണ് പോരാട്ടവീര്യവുമായി വളർമതി എത്തിയത്. അതിന് കാരണമായതാകട്ടെ അവരുടെ ജീവിത സാഹചര്യവും.

2026 മെയ് 31-ന് പ്രസിദ്ധീകരിച്ച പിഎസ്‌സി റാങ്ക് പട്ടികയിൽ നിന്ന് നിയമനങ്ങൾ വൈകുന്നതിനെതിരെ 2026 ജൂലൈ 6-ന് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം തുടങ്ങിയത്.
സമരം 37 ദിവസം പിന്നിട്ടപ്പോൾ 2026 ഓഗസ്റ്റ് 11-ന് വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്ന് നിരാഹാര സമരം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. ആവശ്യങ്ങൾ പഠിക്കാൻ സർക്കാർ 45 ദിവസം സമയം ചോദിച്ചതിനെത്തുടർന്നായിരുന്നു ഇത്.

സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്തതിനെത്തുടർന്ന് സമരം ശക്തമാക്കി. സമരം 113-ാം ദിവസത്തിലേക്ക് കടന്ന 2026 ഒക്ടോബർ 26-ന് സമരസമിതി സെക്രട്ടറി എസ്. വളർമതി തലമുണ്ഡനം ചെയ്ത് വീണ്ടും അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
സമരം 129 ദിനങ്ങൾ പിന്നിടുമ്പോൾ വഴിയാത്രക്കാർക്ക് അസൗകര്യമാണ് സമരപന്തൽ എന്ന് കാട്ടി പോലീസ് നൽകിയ നോട്ടീസ് സമരക്കാർ കൂട്ടാക്കാഞ്ഞതിനാൽ സമയപരിധിയിൽ ഇന്ന ലെ രാത്രി 9.30 ഓടെ വൻ പോലീസ് സന്നാഹം എത്തി സമരപന്തൽ പൊളിച്ച് മാറ്റുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here