27.3 C
Kollam
Monday 26th October, 2026 | 11:37:54 PM
Home News Breaking News വാഗ്ദാനങ്ങള്‍ പാഴ്വാക്കായി, സമര ഗേറ്റിനു മുൻപിൽ തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളർമതി ഇന്നുമുതൽ നിരാഹാരം...

വാഗ്ദാനങ്ങള്‍ പാഴ്വാക്കായി, സമര ഗേറ്റിനു മുൻപിൽ തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളർമതി ഇന്നുമുതൽ നിരാഹാരം കിടക്കും

Advertisement

തിരുവനന്തപുരം.പി എസ്‌ സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം വൈകുന്നതിൽ ഭരണസിരാകേന്ദ്രത്തിനു മുന്നിൽ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ.
സമര ഗേറ്റിനു മുൻപിൽ തലമുണ്ഡനം ചെയ്ത സമരസമിതി നേതാവ് വളർമതി ഇന്നുമുതൽ നിരാഹാരം കിടക്കും.
സർക്കാർ നൽകിയ വാഗ്ദാനങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം..

പി എസ് സി റാങ്ക് ലിസ്റ്റിൽ ഇടം നേടിയിട്ടും ഫലമില്ല.. ഒടുവിൽ നിയമനം കാത്തിരുന്ന ഉദ്യോഗാർഥികൾക്ക് തലമുണ്ഡനം ചെയ്യേണ്ട അവസ്ഥ..

നേരത്തെ 13 ദിവസത്തെ നിരാഹാര സമരത്തിന് ഒടുവിൽ ഉദ്യോഗാർത്ഥികളെ സർക്കാർ ചർച്ചയ്ക്ക് വിളിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടപ്പിലായില്ല. വിദ്യാർഥി-അധ്യാപക അനുപാതം 1:25 ആയി പുനർനിശ്ചയിക്കുക, എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ പി.എസ്.സിക്ക് വിടുക, നിയമനങ്ങളിലെ കോഴ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽ പി എസ് ടി ഉദ്യോഗാർത്ഥികളുടെ സമരം പുരോഗമിക്കുന്നത്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സർക്കാർ ആവശ്യങ്ങൾ നിരാകരിക്കുമ്പോൾ, മറുവശത്ത് എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടലുകൾ നടത്തുന്നത് ഇരട്ടത്താപ്പാണെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ നിയമന വിഷയങ്ങളിൽ വാചാലനായിരുന്ന മുഖ്യമന്ത്രി ഇപ്പോൾ തങ്ങളെ പരിഗണിക്കുന്നില്ലെന്നും വിമർശനമുണ്ട്.

സമരം പൊളിക്കാനാണ് വിദ്യാഭ്യാസ മന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിക്കും കോഴ ലഭിക്കുന്നത് കൊണ്ടാകാം അനുഭാവപൂർണ്ണമായ തീരുമാനം എടുക്കാത്തതെന്നും സമരക്കാർ ആരോപിച്ചു. നേരത്തെ നിയമസഭ വളഞ്ഞും പ്രതീകാത്മകമായി ശവസംസ്കാരം നടത്തിയും പിച്ച തെണ്ടിയും ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്തിരുന്നു. സർക്കാർ അനുകൂല തീരുമാനം എടുക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here