28.6 C
Kollam
Friday 13th November, 2026 | 12:07:53 PM
Home News Local കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണം: ആർഎസ്പി ഐത്തോട്ടുവ ബ്രാഞ്ച് സമ്മേളനം

കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണം: ആർഎസ്പി ഐത്തോട്ടുവ ബ്രാഞ്ച് സമ്മേളനം

Advertisement

പടിഞ്ഞാറെ കല്ലട: ആർ.എസ്.പി ഐത്തോട്ടുവ ബ്രാഞ്ച് സമ്മേളനം ആർ.വൈ.എഫ് കൊല്ലം ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട ഉദ്ഘാടനം ചെയ്തു.

പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ഐത്തോട്ടുവ പ്രദേശം നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ പഞ്ചായത്ത് ഭരണസമിതി ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

പ്രദേശവാസികൾ ഏറെക്കാലമായി നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് താൽക്കാലിക പരിഹാരങ്ങൾക്കപ്പുറം ശാശ്വതമായ സംവിധാനം ഒരുക്കണം. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ ശുദ്ധജലം ഉറപ്പാക്കുന്നതിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് സമയബന്ധിതമായി നടപ്പിലാക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ആർ.എസ്.പി ഐത്തോട്ടുവ ബ്രാഞ്ച് കമ്മിറ്റി അംഗം ആർ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

ആർ.എസ്.പി സൂരനാട് മണ്ഡലം കമ്മിറ്റി അംഗവുമായ സഖാവ് റാഫേൽ, ആർ.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റി അംഗം രഞ്ജിത്ത് രാജൻ, ആർ.വൈ.എഫ് പടിഞ്ഞാറെക്കല്ലട ലോക്കൽ സെക്രട്ടറി മനോജ് കാട്ടിൽ, ആർ.എസ്.പി ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആന്റണി, രവീന്ദ്രൻ ,ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നൗഷാദ് ,ദീപു ചന്ദ്രൻ എന്നിവർ സംസാരിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആർ. രഞ്ജിത്തിനെ ആർ.എസ്.പി ഐത്തോട്ടുവ ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

പ്രാദേശിക ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനും സമ്മേളനം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here