30.1 C
Kollam
Tuesday 29th September, 2026 | 05:35:51 PM
Home News Breaking News പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, നടന്നത് ലൈറ്റുകളുടെ ശവമഞ്ചം ഒരുക്കിയ നാടകം: വിശദീകരണവുമായി എസ്എഫ്ഐ

പ്രതീകാത്മക ശവസംസ്‌കാരം നടത്തിയിട്ടില്ല, നടന്നത് ലൈറ്റുകളുടെ ശവമഞ്ചം ഒരുക്കിയ നാടകം: വിശദീകരണവുമായി എസ്എഫ്ഐ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പ്രതിഷേധ സമരത്തിനിടെ വിസി സിസ തോമസിന്‍റെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന വാര്‍ത്ത കവ്യാജ പ്രചാരണമെന്ന് എസ്എഫ്‌ഐ. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വിശദീകരണം.

തിയേറ്റര്‍ ഡിപ്പാര്‍ട്ട്‌മെന്‍റിലെ വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കുകയാണ് ചെയ്തത്. ലൈറ്റുകള്‍ അടക്കം തകരാറിലാണെന്ന് പറഞ്ഞ് നാടകം ചെയ്യുകയാണ് ഉണ്ടായത്. ലൈറ്റുകള്‍ മരണപ്പെട്ടതായി കാണിച്ച് പ്രതിഷേധ നാടകം ചെയ്തതാണ്. എന്നാല്‍ അത് വിസിയുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയെന്ന് ചിത്രീകരിക്കുകയാണ് എന്നാണ് വിശദീകരണം.

അതേസമയം, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥികളുടെ സമരം 25-ാം ദിവസത്തിലേക്ക് കടന്നു. സര്‍ട്ടിഫിക്കറ്റ് വിതരണം പൂര്‍ത്തിയാക്കുക, അധ്യാപകരെ സമയബന്ധിതമായി നിയമിക്കുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സമരം നടത്തുന്നത്.