Advertisement
കോട്ടയം:
മുണ്ടക്കയം ഇടച്ചോറ്റിയിൽ കെ എസ് ആർറ്റിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് 40 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കോട്ടയ ത്ത് നിന്ന് കുമളിയിലേക്ക് പോയ പ്രീയദർശിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. വെള്ളി രാത്രി 8.30 തോടെയായിരുന്നു സംഭവം. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം സംഭവിച്ചയുടൻ നാട്ടുകാർ ഓടിയെത്തി. പിന്നാലെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

































