കോട്ടയം. നഗരത്തിൽ സ്വകാര്യബസ് നടപ്പാതയിലേക്ക് ഇടിച്ചുകയറി അപകടം.
ചന്തക്കവലയില്‍ രാത്രി 7 മണിയോടെയാണ് സംഭവം. കോട്ടയത്തു നിന്ന് ചങ്ങനാശേരിയിലേക്ക് പോവുകയായിരുന്ന തണ്ടപ്ര ബസാണ് അതിവേഗത്തില്‍ നടപ്പാതയിലേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ അഞ്ചുപേര്‍ക്ക് പരുക്കേറ്റു.
ഗുരുതര പരുക്കുള്ള രണ്ടു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഇത്തിത്താനം, മലക്കുന്നം, കൊല്ലാട്, മറിയപ്പളളി സ്വദേശികളാണ് ചികില്‍സയിലുളളത്. അപകട കാരണം വ്യക്തമല്ല

































