25.8 C
Kollam
Saturday 10th October, 2026 | 10:28:52 AM
Home News Breaking News സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായുള്ള ധനസഹായം മുടങ്ങി,കുടിശ്ശികയുടെ ബാധ്യത പ്രധാന അധ്യാപകർ ഒടുക്കേണ്ട അവസ്ഥ

സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായുള്ള ധനസഹായം മുടങ്ങി,കുടിശ്ശികയുടെ ബാധ്യത പ്രധാന അധ്യാപകർ ഒടുക്കേണ്ട അവസ്ഥ

തിരുവനന്തപുരം.സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ച ഭക്ഷണ പദ്ധതിയ്ക്കായുള്ള ധനസഹായം മുടങ്ങി. കഴിഞ്ഞ മാസങ്ങളിലെ കുടിശ്ശികയുടെ ബാധ്യത പ്രധാന അധ്യാപകർ ഒടുക്കേണ്ട അവസ്ഥ. പദ്ധതി നടത്തിപ്പിനായുള്ള പണം ലഭിക്കാതെ വന്നതോടെ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയേക്കുമെന്ന ആശങ്കയിലാണ് അധ്യാപകർ..

വിപണിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതോടെ സ്കൂളിലെ പ്രധാന അധ്യാപകരും പ്രതിസന്ധിയിലാണ്. സപ്ലൈകോ വഴി അരി മാത്രമാണ് സ്കൂളുകൾക്ക് നൽകുന്നത്. പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവ പുറത്തുനിന്ന് വാങ്ങണം. അനുവദിക്കപ്പെട്ട സർക്കാർ വിഹിതം സ്കൂളുകളിൽ നൽകാതായതോടെ അധ്യാപകർക്ക് സ്വന്തം പോക്കറ്റിൽ നിന്നും നൽകേണ്ട അവസ്ഥയിൽ.
ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി വിഹിതം കുടിശികയായതോടെ പ്രധാന അധ്യാപകര്‍ നെട്ടോട്ടത്തിലാണ്. വിഷയത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.

നിലവിൽ ചെലവഴിച്ച തുകയുടെ ബില്ലുകൾ മാറിയെടുക്കാൻ ട്രഷറി കയറിയിറങ്ങുകയാണ് അധ്യാപകര്‍.
ബാങ്കുകൾ വഴിയുള്ള തുക വിതരണം പുനസ്ഥാപിക്കണമെന്നുമാണ് അധ്യാപക സംഘടനകളുടെ ആവശ്യം.

കുട്ടികളുടെ ആരോഗ്യം ലക്ഷ്യമിട്ടുള്ള ഉച്ചഭക്ഷണ പദ്ധതി പക്ഷേ ഈ വിലക്കയറ്റത്തിൽ അധ്യാപകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
സാമ്പത്തിക പ്രതിസന്ധി മൂലം കീശ കീറേണ്ടത് അധ്യാപകരുടേതാണോ

LEAVE A REPLY

Please enter your comment!
Please enter your name here