30 C
Kollam
Tuesday 24th November, 2026 | 02:33:49 PM
Home News Kerala ക്രിസ്തീയ ദേവാലയത്തിലെ ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം, ഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാള്‍ക്കു സംഭവിച്ചത് വൈറല്‍

ക്രിസ്തീയ ദേവാലയത്തിലെ ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം, ഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാള്‍ക്കു സംഭവിച്ചത് വൈറല്‍

Advertisement

കോട്ടയം. പാലായിൽ ക്രിസ്തീയ ദേവാലയത്തിലെ ഗാനമേളയിൽ അയ്യപ്പ ഭക്തിഗാനം ഗാനം തടസ്സപ്പെടുത്താൻ ശ്രമിച്ചയാളെ നാട്ടുകാരും പള്ളികമ്മിറ്റിക്കാരും ഓടിച്ചു.
പാലാ കിഴപ്പറ സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ നൂറാം വാർഷിക പെരുന്നാളിലെ ഗാനമേളക്കിടെയായിരുന്നു സംഭവം. ആലപ്പുഴ റെയ്ബാൻ ട്രൂപ്പ് അംഗങ്ങൾ
“പള്ളിക്കെട്ട് ശബരിമലയ്ക്ക് ” എന്ന പാട്ട് പാടിയതോടെ സ്റ്റേജിൽ കയറി മധ്യവയസ്കൻ തടസപെടുത്തുകയായിരുന്നു. വർഗീയ പരാമർശം നടത്തിയ ആളെ നാട്ടുകാർ കയ്യേറ്റം ചെയ്തു. പള്ളിക്കമ്മിറ്റിയുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്ന് 5 അയ്യപ്പഭക്തിഗാനം ആലപിച്ച ശേഷമാണ് പരിപാടി അവസാനിപ്പിച്ചത്..

LEAVE A REPLY

Please enter your comment!
Please enter your name here