തിരുവനന്തപുരം. വർക്കലയിൽ മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ അപമാനിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. വർക്കല സ്വദേശികളായ നൗഷാദ്, ജയൻ എന്നിവരാണ് പിടിയിലായത്. വർക്കല ടൗണിൽ കഴിയുന്ന യുവതിയുടെ വസ്ത്രം ബലമായി അഴിച്ചുമാറ്റി അപമാനിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.
യുവതി എതിർത്തപ്പോൾ പ്രതികൾ അസഭ്യം പറഞ്ഞതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം വിവിധ വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
































