31.2 C
Kollam
Tuesday 10th November, 2026 | 02:23:43 PM
Home News Kerala തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

Advertisement

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലബാര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരിയായ യുവതിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. സംഭവത്തില്‍ ആറ്റിങ്ങല്‍ സ്വദേശിയായ വിജേഷ് എന്നയാളെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടിയത്. ലൈംഗികാതിക്രമത്തിന് പിന്നാലെ ബോധരഹിതയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം, തമ്പാനൂര്‍ റെയില്‍വെ പൊലീസ് സ്റ്റേഷനില്‍ എത്തി യുവതി മൊഴി നല്‍കി.

  • യാത്രക്കാരിയായ യുവതിയെ പ്രതി കടന്നുപിടിക്കുകയും ദേഹത്ത് കയറിപ്പിടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത യുവതിയുടെ മുഖത്ത് പ്രതി അടിക്കുകയായിരുന്നു.
  • അടിയേറ്റു ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരും യാത്രക്കാരും ചേർന്ന് പ്രതിയായ ആറ്റിങ്ങൽ സ്വദേശി വിജേഷിനെ പിടികൂടി റെയിൽവേ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here