27.5 C
Kollam
Friday 11th September, 2026 | 09:20:34 AM
Home News National വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതിക്ക് നേരെ അക്രമം

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതിക്ക് നേരെ അക്രമം

. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവതിക്ക് നേരെ അക്രമം…23കാരിയെയും പ്രതിശ്രുത വരനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചതായി പരാതി..
മുഖത്ത് അടിച്ചു… കടിച്ചു… വസ്ത്രങ്ങൾ വലിച്ചു കീറി എന്നാണ് ആരോപണം.
മുൻ സുഹൃത്തും മാതാപിതാക്കളും ഉൾപ്പെടെ ആറ് പേർക്കെതിരെ പൊലീസ് കേസ് എടുത്തു..

ഞായറാഴ്ച രാത്രി എട്ടരയോടെ ധർമ്മശാലയിലാണ് സംഭവം.
കരിയാട് സ്വദേശിയായ യുവതിയും ഏച്ചൂർ സ്വദേശിയായ പ്രതിശ്രുത വരനുമാണ് ആക്രമിക്കപ്പെട്ടത്. യുവതിയും സൗരവും നേരത്തെ സുഹൃത്തുക്കളായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ
സൗരവിനെതിരെ ഒരു പോലീസ് കേസ് വന്നതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. പിന്നാലെ മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു.

ഇതോടെ യുവതിയെക്കുറിച്ച് സൗരവ് അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതി. ഇതുസംബന്ധിച്ച് യുവതി വനിതാ സെല്ലിലും പരാതി നൽകിയിരുന്നു.
ഈ വിഷയം സംസാരിക്കാനെന്ന പേരിലാണ് യുവതിയെയും പ്രതിശ്രുത വരനെയും സൗരവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. സൗരവും സംഘവും മുഖത്ത് അടിക്കുകയും കടിക്കുകയും ചെയ്തെന്നാണ് യുവതി പറയുന്നത്.

പരാതിയിൽ സൗരവ്, അച്ഛൻ, അമ്മ എന്നിവരടക്കം ആറ് പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
അതേസമയം യുവതിയും പ്രതിശ്രുത വരനും ചേർന്ന് തന്നെ ആക്രമിച്ചെന്ന സൗരവിന്റെ പരാതിയിലും പൊലീസ് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here