27.7 C
Kollam
Monday 21st September, 2026 | 03:26:42 PM
Home News Kerala സ്റ്റണ്ട് മാസ്റ്റർ ധന്യകാളിയെ ആക്രമിച്ച കേസിൽ പ്രതി വടിവാൾ യൂസഫ് അറസ്റ്റിൽ

സ്റ്റണ്ട് മാസ്റ്റർ ധന്യകാളിയെ ആക്രമിച്ച കേസിൽ പ്രതി വടിവാൾ യൂസഫ് അറസ്റ്റിൽ

കൊച്ചി. സ്റ്റണ്ട് മാസ്റ്റർ ധന്യകാളിയെ ആക്രമിച്ച കേസിൽ
പ്രതി വടിവാൾ യൂസഫ് അറസ്റ്റിൽ. ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോർത്ത് പോലീസ് പ്രതിയെ പിടി കൂടിയത്.യൂസഫിന്റെ കൂട്ടാളികൾക്കായും അന്വേഷണം തുടരുന്നു

ഈ മാസം 15 ന് രാത്രിയാണ് സിനിമ ഫൈറ്റ് മാസ്റ്റർ കാളിക്ക് നേരെ ലഹരി മാഫിയയുടെ ആക്രമണം ഉണ്ടാകുന്നത് . ഒരാഴ്ച നീണ്ട അന്വേഷണത്തിന് ഒടുവിലാണ് വടിവാൾ യൂസഫ് പിടിയിലായത്. നിരവധി അടിപിടി , ലഹരി കേസുകളിലെ പ്രതിയാണ് ഇയാൾ . എളമക്കര പോലീസ് സ്റ്റേഷനിലെ ഗുണ്ടാ പട്ടികയിൽപെട്ട യൂസഫിന് പെൺവാണിഭ സംഘങ്ങളുമായും ബന്ധമുണ്ടന്ന് പോലീസ് വ്യക്തമാക്കി.
രണ്ട് ബൈക്കുകളിലായി യൂസഫിൻ്റെ നേതൃത്വത്തിൽ എത്തിയ സംഘമായിരുന്നു കാളിക്ക് നേരെ ആക്രമണം നടത്തിയത്.
2024 ൽ ഉണ്ടായ മുൻ വൈരാഗ്യമായിരുന്നു ആക്രമണത്തിന് കാരണം .