Home News Breaking News സഹോദരനൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 12 വയസ്സുകാരി മരിച്ചു, നഗരസഭയുടെ അനാസ്ഥയെന്ന്...

സഹോദരനൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ് 12 വയസ്സുകാരി മരിച്ചു, നഗരസഭയുടെ അനാസ്ഥയെന്ന് ആക്ഷേപം

എറണാകുളം. കാക്കനാട് 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ചോദ്യമുനയിൽ തൃക്കാക്കര നഗരസഭ. റിഹാന മരിച്ചത് സഹോദരനൊപ്പം സൈക്കിൾ ചവിട്ടുമ്പോൾ 20 അടി താഴ്ച്ചയിലേക്ക് മറിഞ്ഞ്. സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകട കാരണമെന്നും പരാതിപ്പെട്ടിട്ടും നഗരസഭ ഇടപെട്ടില്ലെന്നും ഫ്ലാറ്റ് അസോസിയേഷൻ

കാക്കനാട് മാവേലിപുരം ഓണം പാർക്കിന് സമീപത്തെ റോഡിൽ സഹോദരനൊപ്പം സൈക്കിൾ ചവിട്ടുന്നതിനിടയിലാണ് 12 വയസ്സുകാരി റിഹാന 20 അടി താഴ്ചയിലേക്ക് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റിഹാനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് സംരക്ഷണഭിത്തി ഇല്ലാത്തതാണ് അപകടത്തിന് കാരണമായത്. ഒരു വർഷം മുൻപ് നഗരസഭ റോഡിന്റെ ഉയരം കൂട്ടിയതോടെയാണ് സംരക്ഷണഭിത്തി മണ്ണിനടിയിലായത്. അന്നുമുതൽ പ്രദേശത്തെ അപകടം ചൂണ്ടിക്കാട്ടി ഫ്ലാറ്റ് അസോസിയേഷൻ തൃക്കാക്കര നഗരസഭയ്ക്ക് പരാതി നൽകിയിരുന്നു.

നഗരസഭയുടെ ഗുരുതരമായ കെടുകാര്യസ്ഥതയിൽ ജീവൻ നഷ്ടമായത് ഒരു 12 വയസ്സുകാരിക്ക്. വീഴ്ച്ച സമ്മതിച്ച് കൗൺസിലർ ആയിഷ സുബൈർ.

ഉത്തരം മുട്ടിയതോടെ ഒരു മാസത്തിനുള്ളിൽ സംരക്ഷണഭിത്തി പണിയുമെന്ന് കൗൺസിലർ .റിഹാനയ്ക്ക് ജീവൻ നഷ്ടമായ വഴിയിൽ ഇനിയും അപകടം പതിയിരിക്കുന്നുണ്ട്. അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയും