27.7 C
Kollam
Monday 21st September, 2026 | 03:57:40 PM
Home News Breaking News ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യഇടപാടുകാരന്‍ പിടിയില്‍, ഇന്ന് കേരളത്തിൽ എത്തിക്കും

ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യഇടപാടുകാരന്‍ പിടിയില്‍, ഇന്ന് കേരളത്തിൽ എത്തിക്കും

കൊച്ചി. ബംഗാളിൽ നിന്ന് കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് സംഘത്തിലെ മുഖ്യഇടപാടുകാരനെ ഇന്ന് കേരളത്തിൽ എത്തിക്കും.വെസ്റ്റ് ബംഗാളിൽ നിന്ന് പെരുമ്പാവൂർ പോലിസ് പിടികൂടിയ മുർശിദാബാദ് സ്വദേശി അസ്‌ലമിനെയാണ് ഇന്ന് എത്തിക്കുക..3 മാസത്തെ അന്വേഷണത്തിന് ഒടുവിൽ ഇന്നലെയാണ് അസ്ലമിനെ പിടികൂടിയത്.
തടിയിട്ടപറമ്പ് നിന്ന് 51 കിലോ കഞ്ചാവുമായി പിടിയിലായ ബംഗാൾ സ്വദേശിയിൽ നിന്നാണ് അന്വേഷണം അസ്ലമിൽ എത്തിയത്.


കേരളത്തിലേക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് കഞ്ചാവ് എത്തിക്കുന്നതും ചില്ലറ വിൽപ്പന ഉൾപ്പെടെ നിയന്ത്രിക്കുന്നതും അസ്‌ലമും സംഘവുമാണ്.പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.ഇതിലൂടെ കേരളത്തിൽ ഈ നെറ്റ്‌വർക്കിന്റെ ഭാഗമായി ആരെല്ലാം പ്രവർത്തിക്കുന്നുണ്ട് എന്ന് കണ്ടെത്താൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.പെരുമ്പാവൂർ ASP ഹാർദിക് മീണയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.